അത് എന്നെ ലക്ഷ്യം വെച്ച് നടന്ന സംഘടിത ഗൂഢാലോചന; ഒരു വ്യക്തി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്താലും അവര്‍ എക്സ്, വൈ വൈ ക്രോമസോം അല്ലേ എന്നാണ് ചോദിച്ചത് :സാബുമോന്‍

ക്ലബ് ഹൗസ് ചര്‍ച്ചയില്‍ ബിഗ് ബോസ് താരം സാബു മോന്റെ ശിഖണ്ഡി പരാമര്‍ശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. സാബുവിനെതിരെ രൂക്ഷ വിമര്‍ശനവുമയി ശീതള്‍ ശ്യം, രഞ്ജു രഞ്ജിമാര്‍ തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഇപ്പോഴിതാ ക്ലബ് ഹൗസ് വിവാദത്തെ കുറിച്ച് മനസ് തുറന്ന് സാബു മോന്‍. ഇന്ത്യടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നെ ലക്ഷ്യം വെച്ച കൊണ്ട് നടന്ന സംഘടിതമായ ഗൂഢാലോചനയാണെന്നാണ് സാബു പറയുന്നത്.

ഒരു വ്യക്തി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്താല്‍ പോലും ബയോളിക്കലി അവര്‍ എക്‌സ്, വൈ വൈ ക്രോമസോം തന്നെ അല്ലേ എന്നതായിരുന്നു ഞാന്‍ ചര്‍ച്ചയില്‍ ചോദിച്ചത്. ഇതാണ് പിന്നീട് വിവാദങ്ങള്‍ക്ക് കാരണമായതെന്നും സാബു മോന്‍ പറയുന്നു.ഒരു ചോദ്യം ചോദിച്ചാല്‍ അതിന് മറുപടി പറയാതെ തികച്ചും ഏക പക്ഷീയമായ ചര്‍ച്ചയായിരുന്നു പിന്നീട് അവിടെ നടന്നത്.

ചര്‍ച്ച ചെയ്ത വിഷയത്തെപ്പറ്റി സംസാരിക്കാന്‍ ആരും തന്നെ തയ്യാറയിരുന്നില്ല. വിഷയത്തില്‍ നിന്ന് ചര്‍ച്ച തെന്നി മാറുകയും ആരോപണ പ്രത്യാരോപണങ്ങളിലേക്കും ചര്‍ച്ച വഴിമാറിപ്പോകുകയും ചെയ്തു. ക്ലബ് ഹൗസിലെ ഈ വിഷയത്തില്‍ അനാവശ്യമായ ഇടപെടലുകളും പ്രകോപനപരമായ രീതികളുമാണ് പിന്നീട് നടന്നത്. ഈ വിഷയത്തില്‍ കൃത്യമായ നിലപാട് കേള്‍ക്കാനും മറ്റുള്ളവര്‍ക്ക് കൂടുതല്‍ അറിവ് പകരാനും മാത്രം ലക്ഷ്യമിട്ട് തുടങ്ങിയ ചര്‍ച്ചകള്‍ പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

എനിക്ക് അറിയാവുന്ന ട്രാന്‍ജന്‍ഡേഴ്‌സ് വിഭാഗത്തിലുള്ളവര്‍ തന്നെ, എന്നെ മോശമായി ചിത്രീകരിക്കുന്നത് കണ്ട് പ്രതികരിക്കുന്നുണ്ട്. എന്നെ ആശ്വസിപ്പിക്കുകയും ചെയ്യാന്‍ അവര്‍ തന്നെ ശ്രമിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ