എന്തിനാണ് പ്രയാഗയെ സഹായിച്ചതെന്ന് വീട്ടുകാരും കൂട്ടുകാരും ചോദിച്ചു, ആരോപണങ്ങളെ ഞാന്‍ ഭയപ്പെടുന്നില്ല: സാബുമോന്‍

പ്രയാഗ മാര്‍ട്ടിന് നിയമസഹായം നല്‍കിയതിന്റെ പേരില്‍ നടക്കുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിച്ച് നടന്‍ സാബുമോന്‍. ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ പ്രയാഗയ്ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഓംപ്രകാശിനെ അറിയില്ലെന്ന് അടക്കമുള്ള പ്രയാഗയുടെ മൊഴി സ്ഥിരീകരിച്ച പൊലീസ് അവിടെ നടന്ന മറ്റ് ഇടപാടുകളില്‍ പ്രയാഗയ്ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി.

ഇതിനിടെയാണ് പ്രയാഗയ്ക്ക് നിയമസഹായം നല്‍കുന്നത് സാബുമോന്‍ ആണെന്ന വാര്‍ത്തകള്‍ എത്തിയത്. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍. രജനികാന്തിനൊപ്പം അഭിനയിച്ച ‘വേട്ടയ്യന്‍’ സിനിമയുടെ റിലീസിനിടെയാണ് സാബുമോന്‍ സംസാരിച്ചത്. മനോരമ ന്യൂസിനോടാണ് നടന്‍ പ്രതികരിച്ചത്.

തെറ്റ് ചെയ്യാത്തിടത്തോളം മുഖം മറച്ച് ഓടി രക്ഷപ്പെടരുത്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് പ്രയാഗയോട് ഞാനാണ് പറഞ്ഞത്. പ്രയാഗ മാര്‍ട്ടിനെ സഹായിച്ചതെന്തിനെന്ന് ചോദിച്ചവരില്‍ വീട്ടുകാരും സുഹൃത്തുക്കളുമുണ്ട്. എനിക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളതെന്ന് ചിലര്‍ ഓര്‍മ്മിപ്പിച്ചു.

സൗഹൃദങ്ങള്‍ക്ക് വലിയ വിലയാണ് കല്‍പ്പിക്കുന്നത്. പ്രയാഗ കുടുംബസുഹൃത്താണ്. ഫോണ്‍ വിളിച്ചാല്‍ പലരും എടുക്കാതായെന്ന് പ്രയാഗ പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെട്ടുവെന്നതിന്റെ പേരിലുണ്ടാകുന്ന ആരോപണങ്ങളെ ഞാന്‍ ഭയപ്പെടുന്നില്ല എന്നാണ് സാബുമോന്‍ പറയുന്നത്.

Latest Stories

ട്രംപ് മുന്നിൽ; അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകൾ പുറത്ത്

സംസ്ഥാനത്തെ ട്രെയിനുകള്‍ക്ക് ബോംബ് ഭീഷണി; എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ജാഗ്രത നിര്‍ദേശം; പത്തനംതിട്ട സ്വദേശിക്കായി തിരച്ചില്‍

അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍; ആദ്യഫല സൂചനകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍; പെന്‍സില്‍വാനിയയില്‍ റിപ്പബ്ലിക്കന്‍ ക്യാമ്പിന് പ്രതീക്ഷ

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്