മസാജിംഗ് സെന്ററിന്റെ കവര്‍ ആയി എന്റെ ഫോട്ടോ.. അവിടെ പോയാല്‍ കാണാന്‍ പറ്റുമോ എന്ന് പലരും ചോദിക്കുന്നു: സാധിക വേണുഗോപാല്‍

റീച്ച് കൂട്ടാനായി തന്റെ ചിത്രങ്ങള്‍ പലരും ഉപയോഗിക്കാറുണ്ടെന്ന് നടി സാധിക വേണുഗോപാല്‍. മസാജിങ് സെന്ററുകളുടെ കവര്‍ ആയി പോലും തന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് സാധിക തുറന്നു പറഞ്ഞിരിക്കുന്നത്. പലരും ഇങ്ങനെയുള്ള ചിത്രങ്ങള്‍ എനിക്ക് അയച്ച് തന്നിട്ടുണ്ടെന്നും സാധിക പറയുന്നുണ്ട്.

പല ടൈറ്റിലുകള്‍ കൊടുത്ത് പേജുകളില്‍ എന്റെ ഫോട്ടോ പ്രചരിക്കുന്നത് ഞാന്‍ കാണാറുണ്ട്. അത് മാത്രമല്ല ദുബായിലൊക്കെ കുറേ മസാജിങ് സെന്ററിന്റെ കവര്‍ തന്നെ എന്റെ ഫോട്ടോകളാണ്. അത് എടുത്ത് അവിടെ നിന്ന് ആളുകള്‍ എനിക്ക് അയച്ച് തരാറുണ്ട്. അവിടെ പോയാല്‍ കാണാന്‍ പറ്റുമോ എന്നൊക്കെ ചിലര്‍ ചോദിക്കാറുമുണ്ട്.

പോയി നോക്കാന്‍ ഞാനും മറുപടിയായി പറയും. നമ്മള്‍ കാണില്ലെന്നുള്ള വിശ്വാസത്തിലാകും ഫോട്ടോകള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നത്. നമ്മള്‍ മലയാളികള്‍ ഇല്ലാത്ത നാടില്ലല്ലോ. അതുകൊണ്ട് ആരെങ്കിലും എവിടെ നിന്നെങ്കിലും കാണുമ്പോള്‍ ഫോട്ടോ എടുത്ത് അയച്ച് തരും.

മോശമായിട്ടുള്ള ക്യാപ്ഷനും തമ്പ് നെയിലിനും വേണ്ടി എന്റെ ഫോട്ടോകള്‍ ഉപയോഗിക്കുന്നത് കാണുമ്പോള്‍ ആദ്യം വിഷമം വരുമായിരുന്നു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നൊക്കെ തോന്നുമായിരുന്നു. ഇപ്പോള്‍ എനിക്ക് അങ്ങനെ തോന്നാറില്ല. കാരണം അവരുടെ വീട്ടിലേക്ക് അരി വാങ്ങിക്കാന്‍ ഞാന്‍ ഒരു കാരണമായി എന്ന് വിശ്വസിക്കും.

ഇപ്പോള്‍ ഞാന്‍ ഒന്നിനോടും റിയാക്ട് ചെയ്യാന്‍ പോകാറില്ല എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സാധിക പറയുന്നത്. അതേസമയം, നിലവില്‍ സീരിയല്‍ രംഗത്ത് സജീവമാണ് സാധിക. മായാമയൂരം എന്ന സീരിയലിലാണ് സാധിക ഇപ്പോള്‍ അഭിനയിക്കുന്നത്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന