സ്ത്രീകള്‍ സ്വകാര്യഭാഗത്ത് ടാറ്റൂ ചെയ്യുന്നത് തെറ്റല്ല, ടാറ്റൂ ചെയ്യുന്നതിന് മുമ്പ് അവിടം സന്ദര്‍ശിക്കണം: സാധിക വേണുഗോപാല്‍

സ്ത്രീകള്‍ സ്വകാര്യ ഭാഗത്ത് ടാറ്റൂ ചെയ്യുന്നത് തെറ്റ് അല്ലെന്ന് നടി സാധിക വേണുഗോപാല്‍. നിങ്ങള്‍ക്ക് ഏറ്റവും വിശ്വാസം ഉള്ള ഒരാളെ കൂടെ കൂട്ടണം എന്നാണ് സാധിക പറയുന്നത്. ലൈംഗികപീഡന കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷ് പി.എസ് അറസ്റ്റിലായ പശ്ചാത്തലത്തിലാണ് സാധികയുടെ പ്രതികരണം.

ടാറ്റൂ ചെയ്യുന്നതിനെ കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം വേണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് എന്ന് സാധിക പറയുന്നു. സ്ത്രീകള്‍ സ്വകാര്യ ഭാഗത്ത് ടാറ്റൂ ചെയ്യുന്നത് തെറ്റ് അല്ല. പക്ഷെ ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം. നിങ്ങള്‍ക്ക് ഏറ്റവും വിശ്വാസം ഉള്ള ഒരാളെ കൂടെ കൂട്ടണം.

ചെയ്യുന്ന ആ ഡിസൈന്‍ നിങ്ങള്‍ക്ക് ഇണങ്ങും എന്ന് ഉറപ്പ് വരുത്തണം. എല്ലാത്തിനും അപ്പുറം ടാറ്റൂ ചെയ്യുന്ന ആളെയും ആ സ്ഥാപനവും നന്നായി മനസിലാക്കണം. സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പ് വരുത്തിയ ശേഷം മാത്രമേ സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റൂ ചെയ്യാന്‍ അനുവദിക്കാന്‍ പാടുള്ളൂ.

അതിന് വേണ്ടി ടാറ്റൂ ചെയ്യുന്നതിന് മുമ്പ് അവിടം സന്ദര്‍ശിക്കുന്നത് വളരെ നല്ലതാണ് എന്നാണ് ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. പീഡന അനുഭവങ്ങള്‍ സ്ത്രീകള്‍ തുറന്ന് പറയുന്നതിലും പ്രതികരിക്കുന്നതിലും സന്തോഷം ഉണ്ടെന്നും സാധിക പറഞ്ഞു.

അത്തരം അവസ്ഥകളെ കുറിച്ച് സ്ത്രീകള്‍ തുറന്ന് പറയണം. തെറ്റായ രീതിയില്‍ നിങ്ങളുടെ ശരീരത്തില്‍ തൊടാന്‍ ആര്‍ക്കും അവകാശം ഇല്ല. അതുകൊണ്ട് പ്രതികരിക്കുന്നതില്‍ മടിച്ചു നില്‍ക്കേണ്ടതില്ല. ഒരാളുടെ പ്രതികരണം, തുറന്ന് പറച്ചിലുകള്‍ ഒരുപാട് ഇരകളെ ഇല്ലാതാക്കാന്‍ സഹായിക്കും എന്നാണ് സാധിക പറയുന്നത്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന