ഓണര്‍ക്ക് താല്‍പര്യമുണ്ട്, അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചാണ് ഉദ്ഘാടനത്തിന് വിളിക്കുന്നത്: സാധിക വേണുഗോപാല്‍

ഉദ്ഘാടനത്തിന് വരുമോ എന്ന് ചോദിച്ച് വിളിക്കുന്നവര്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഒരുക്കമാണോ എന്നും ചോദിക്കാറുണ്ടെന് നടി സാധിക വേണുഗോപാല്‍. അഡ്ജസ്റ്റമെന്റിന് തയാറാണോ എന്ന് ചോദിച്ച് ഉദ്ഘാടനത്തിനുള്ള കോള്‍ തനിക്ക് വന്നിരുന്നു എന്നാണ് സാധിക ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

സിനിമയിലോ മറ്റോ ഡേറ്റ് ചോദിച്ച് എല്ലാം തീരുമാനിച്ചതിന് ശേഷമായിരിക്കും അഡ്ജസ്റ്റ്മെന്റിന് ചോദിക്കുക. പറ്റില്ലെന്ന് പറഞ്ഞാല്‍ അതോടെ തീരുമാനിച്ച് ഉറപ്പിച്ചിരുന്ന പരിപാടിയും ഇല്ലെന്ന് പറയും. പല രീതിയിലാണ് ഇക്കാര്യങ്ങളൊക്കെ ചോദിക്കുന്നത്. ഒരിക്കല്‍ എനിക്കങ്ങനെ കോള്‍ വന്നിരുന്നു. എന്ത് അഡ്ജസ്റ്റ്മെന്റാണ് ചേട്ടാ വേണ്ടത് പൈസ ആണോന്ന് ഞാന്‍ അങ്ങോട്ട് ചോദിച്ചു.

അങ്ങനെ അല്ല, പിന്നെ എന്താ ചേട്ടാ വേണ്ടതെന്ന് ചോദിച്ചു. അവര്‍ക്ക് പൈസ എത്രയായാലും പ്രശ്നമില്ല. മറ്റ് ആവശ്യങ്ങള്‍ നടന്നാല്‍ മതി. നമ്മളെ അഭിനയിക്കാന്‍ വിളിച്ച് ഡേറ്റും ബാക്കി കാര്യങ്ങളും എല്ലാം തീരുമാനിക്കും. ഏറ്റവും അവസാനമാണ് ഈ ഒരു കാര്യം ചോദിക്കുക. അത് നടക്കില്ല എന്ന് വന്നു കഴിയുമ്പോള്‍ അവര്‍ നമ്മളെ അങ്ങ് മാറ്റും.

അതാണ് ഏറ്റവും വലിയ സങ്കടം. സിനിമകളില്‍ മാത്രമല്ല മറ്റ് പല മേഖലകളിലും ഇത് നടക്കുന്നുണ്ട്. ഉദ്ഘാടനത്തിന് വിളിച്ചിട്ടും അഡ്ജസ്റ്റ്‌മെന്റ് ചോദിച്ച ആളുകളുണ്ട്. അതിന്റെ ഓണര്‍ക്ക് ഇത്തിരി താല്‍പര്യമുണ്ട് എന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. അങ്ങനെ താല്‍പര്യമുള്ളവരെ കൊണ്ട് നിങ്ങള്‍ അത് ചെയ്തോ എനിക്ക് താല്‍പര്യമില്ലെന്ന് ഞാന്‍ തിരികെ പറഞ്ഞു.

ഉദ്ഘാടനത്തില്‍ മാത്രമല്ല പുറത്ത് ഷോയ്ക്ക് പോകുമ്പോഴും ഇതുപോലെ ചോദിക്കുന്നവരുണ്ട്. ഇപ്പോള്‍ ഇങ്ങോട്ട് പരിപാടികള്‍ക്ക് വിളിക്കുമ്പോള്‍ ഇത്തരം അഡ്ജസ്റ്റുമെന്റ്കള്‍ക്ക് തയ്യാറല്ല എന്നും അതു കുഴപ്പമില്ലെങ്കില്‍ ഒക്കെ ആണെന്നും പറയേണ്ടി വരികയാണ് എന്നാണ് സാധിക പറയുന്നത്.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ