പ്രണവിന്റെ കണ്ണുകളും കാലുകളും അടക്കം എല്ലാം ലാല്‍ സാറിനെ പറിച്ച് വച്ചത് പോലെയാണ്, ഒന്ന് കെട്ടിപ്പിടിക്കാന്‍ തോന്നി: സായ് കുമാര്‍

ഹൃദയം കണ്ട ശേഷം കണ്ണ് നിറഞ്ഞ് ഒഴുകുക ആയിരുന്നുവെന്ന് നടന്‍ സായ് കുമാര്‍. ആളുകളെ അടുപ്പിക്കുന്ന എന്തോ ഒരു ഘടകം സിനിമയിലുണ്ട്. വിനീത് ശ്രീനിവാസനെയും പ്രണവിനെയും കെട്ടിപ്പിടിക്കാന്‍ തോന്നി എന്നാണ് കാന്‍ മീഡിയ ചാനലിനോട് സായ് കുമാര്‍ പറയുന്നത്.

ഹൃദയം കണ്ടപ്പോഴെല്ലാം കണ്ണ് നിറഞ്ഞ് ഒഴുകുകയായിരുന്നു. ആളുകളെ അടുപ്പിക്കുന്ന എന്തോ ഒരു ഘടകം ഹൃദയത്തിലുണ്ടായിരുന്നു. സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ വിനീതിനേയും പ്രണവിനേയും ഒന്ന് കെട്ടിപിടിക്കാന്‍ തോന്നി. ജീത്തു ജോസഫ് ചിത്രം ആദിയില്‍ കണ്ട പ്രണവായിരുന്നില്ല ഹൃദയത്തില്‍.

വല്ലാതെ മാറിപ്പോയിരിക്കുന്നു. അവന്റെ കണ്ണുകളും കാലുകളും അടക്കം എല്ലാം ലാല്‍ സാറിനെ പറിച്ച് വെച്ച് പോലെയാണ് എന്നാണ് സായ് കുമാര്‍ പറയുന്നത്. അതേസമയം, തന്റെ അച്ഛന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരെ കുറിച്ചും സായ് കുമാര്‍ സംസാരിച്ചു.

കഥ പറയാന്‍ വരുന്നവരോട് അച്ഛന്‍ പ്രതിഫലത്തെ കുറിച്ച് ചോദിക്കാറില്ല. പണത്തിന്റെ കാര്യം അവിടെ നിക്കട്ടെ, കഥാപാത്രത്തെ കുറിച്ച് സംസാരിക്കാം എന്നാണ് പറയുക. അച്ഛന് മക്കള്‍ എല്ലാവരും ഒരു പോലെയാണെങ്കിലും തനിക്ക് ചെറിയ പരിഗണന തന്നിരുന്നുവെന്നും സായ് കുമാര്‍ പറയുന്നു.

Latest Stories

ഐപിഎല്‍ 2025: സഞ്ജുവിന്‍റെ രാജസ്ഥാന്‍ മുംബൈയെ പോലെ ശക്തം, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ചൂണ്ടിക്കാട്ടി ഭോഗ്‌ലെ

"അവന്മാർ ഈ ടീം വെച്ച് പ്ലെഓഫിലേക്ക് കടന്നില്ലെങ്കിൽ വൻ കോമഡി ആകും"; തുറന്നടിച്ച് ആകാശ് ചോപ്ര

ബിജെപിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ആരെയും വെറുതെ വിടില്ല; മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രൻ

അദാനി വിഷയത്തിൽ ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം; സഭ നിർത്തിവെച്ചു

'ടര്‍ക്കിഷ് തര്‍ക്കം' തിയേറ്ററില്‍ നിന്നും പിന്‍വലിച്ചു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപം

'പരസ്യ പ്രസ്താവനകള്‍ പാടില്ല'; ബിജെപിയിലെ തര്‍ക്കത്തിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം, ചർച്ച നടത്തും

10 കോടി തന്നിട്ട് പോയാ മതി; നയന്‍താരയ്‌ക്കെതിരെ ധനുഷ് ഹൈക്കോടതിയില്‍

ടേബിളില്‍ ഇരിക്കുന്ന പല മുന്‍ കളിക്കാരും ലെജന്‍ഡ്സ് എന്ന റെപ്യുട്ടെഷന്റെ ബലത്തില്‍ മാത്രം സ്ഥാനം നേടിയവരാണ്, ഇവരില്‍ പലരും നോക്കുകുത്തികളാണ്

അഞ്ച് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ; മഹാരാഷ്ട്രയില്‍ ഒറ്റയ്ക്കുള്ള ഭൂരിപക്ഷത്തിനരികെ ബിജെപി; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും

നവീൻ ബാബുവിന്റെ മരണം; കേസ് ഡയറി സമർപ്പിക്കണമെന്ന് കോടതി, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ 9ന് വാദം