ആ ട്രോളന് ഒരു ഹായ്; 'വാസു അണ്ണന്‍' ട്രോളുകളെ കുറിച്ച് സായ് കുമാര്‍

“വാസു അണ്ണന്‍” ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. ട്രോളുകള്‍ക്ക് പ്രതികരണവുമായി മന്യ രംഗത്തെത്തിയിരുന്നു. തന്റെ ഫോണിലും ഇപ്പോള്‍ കൂടുതലായി വരുന്നത് വാസു അണ്ണന്‍ ട്രോളുകളാണ് എന്നാണ് സായ് കുമാര്‍ ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിത്.

കണ്‍സെപ്റ്റ് കൊള്ളാം, ആരാണ് ആ ട്രോള്‍ ഇട്ടതെങ്കിലും ആ ട്രോളന് ഒരു ഹായ്. ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്, ഫോണിലൊക്കെ കൂടുതലും ഈ ട്രോളുകളാണ് വരുന്നത്. ഇങ്ങനെയൊരു ആളെ കൊണ്ട് ഇങ്ങനെയൊരു പെണ്ണിനെ കല്യാണം കഴിപ്പിക്കുക. അവര്‍ക്ക് കുട്ടികളുണ്ടാവുക എന്നത് ഒരു വ്യത്യസ്തമായ സംഭവമാണ് എന്നും സായ് കുമാര്‍ പറഞ്ഞു.

ഷാജി കൈലാസിന്റെ ചതുരംഗം ചിത്രത്തിനായാണ് മൊട്ടയടിച്ചത്. അത് കഴിഞ്ഞ് കുഞ്ഞിക്കൂനന്‍ സിനിമക്കായി വിഗ് വെക്കാന്‍ നോക്കിയപ്പോള്‍ വേണ്ടയെന്ന് വിചാരിച്ചു. പിന്നെ മേക്കപ്പ് മാന്‍ പട്ടണം റഷീദുമായി ആലോചിച്ച് രൂപം കിട്ടിയതോടെ സംവിധായകന്‍ ശശിശങ്കറും ദിലീപും ഇത് മതിയെന്ന് പറയുകയായിരുന്നു എന്നും സായ് കുമാര്‍ പറഞ്ഞു.

കുഞ്ഞിക്കൂനിലെ നായികയായ മന്യ അവതരിപ്പിച്ച കഥാപാത്രം ലക്ഷ്മിയും വില്ലനായ വാസു അണ്ണനും വിവാഹം ചെയ്ത് ഒരുമിച്ച് ജീവിക്കുന്നതായാണ് ട്രോളുകള്‍. ട്രോളും മന്യയുടെ പ്രതികരണവും വിവാദമായതോടെ തനിക്ക് മലയാളം വായിക്കാന്‍ അറിയില്ല, അതിനാല്‍ മനസിലായില്ല എന്നും മന്യ വ്യക്തമാക്കിയിരുന്നു.

Latest Stories

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്, എന്തുകൊണ്ട് കമ്പനി ഇത്തരം വേഷങ്ങള്‍ ഏജന്റുമാർക്ക് നല്‍കുന്നു?; സൊമാറ്റോ ഡെലിവറിക്കെത്തിയ ആളുടെ സാന്താക്ളോസ് വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന

കര്‍ണാടകയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍

വില കുറച്ചു കൂടുതല്ലല്ലേ? ഹിമാലയന്റെ ചീട്ട് കീറുമോ കവാസാക്കി KLX230

സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചത് പലതവണ; പിന്നാലെ പൊലീസ് പിടികൂടുമെന്ന് ഭയന്ന് ജീവനൊടുക്കി യുവാവ്