അതായിരുന്നു അല്‍ഫോണ്‍സ് നല്‍കിയ ഉപദേശം, പക്ഷേ പാലിക്കാന്‍ കഴിഞ്ഞില്ല: സായ് പല്ലവി

അല്‍ഫോണ്‍സ് പുത്രന്റെ ‘പ്രേമം’ എന്ന് സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സായി പല്ലവി. ഇപ്പോഴിതാ നടി തന്റെ പ്രിയ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ്. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്.

ഒരു ബുക്കിലെഴിതി വെച്ചിരിക്കുന്നത് പോലെ ചിട്ടയോടെ ചെയ്യുന്ന രീതിയല്ല അദ്ദേഹത്തിന്റേത്. ആ സമയത്ത് അദ്ദേഹത്തിന് പ്രചോദനം നല്‍കുന്നത് എന്താണോ അതിന്റെ പിന്നാലെയാണ് പോകുന്നത്. ഒരു ചിത്രശലഭത്തെ കണ്ടു, അതിന്റെ പിറകെ പോയി. ഒരു കുട്ടിയെ പോലെയാണ്. പ്രകൃതിയുമായി ആശയവിനിമയം നടത്തുന്ന ഒരു ഘടകം അദ്ദേഹത്തിലുണ്ട്. അദ്ദേഹത്തിന്റെ ചുറ്റുപാടും നടക്കുന്നതിനെ സ്വീകരിക്കുകയും അതിനെ വരച്ചുകാട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നയാളാണ് അദ്ദേഹം.

ഞങ്ങള്‍ ആദ്യം പരിചയപ്പെടുമ്പോ എന്നോട് പാടാനും കരയാനും ഒക്കെ ആവശ്യപ്പെട്ടു. ആ സമയത്ത് വളരെയധികം സമ്മര്‍ദ്ദത്തിലായിരുന്നു. ഇതിന് മുമ്പ് അഭിനയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ എന്തൊക്കെയോ കാട്ടിക്കൂട്ടി, ഒരു തുള്ളി കണ്ണുനീര്‍ വരുത്തി. അപ്പോള്‍ അദ്ദേഹം പറഞ്ഞു,

ഒരു സ്വകാര്യ ഉപദേശം തരാം, സിനമയില്‍ ഒരിക്കലും കരയാന്‍ പാടില്ല,’ എന്നായിരുന്നു അത്. പക്ഷെ എന്റെ അടുത്ത സിനിമയില്‍ (കലി) നേരെ തിരിച്ചാണ് സംഭലവിച്ചത്. ഒരുപാട് കരയേണ്ടി വന്നു. അദ്ദേഹം വിചാരിച്ചിട്ടുണ്ടാവും അദ്ദേഹത്തിന്റെ ഉപദേശം ഞാന്‍ സ്വീകരിച്ചിട്ടില്ലന്ന്. സായ് പല്ലവി കൂട്ടിച്ചേര്‍ത്തു.

Latest Stories

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈവിടാതെ ഇന്ത്യ; ഇടക്കാല സര്‍ക്കാരിന്റെ നിര്‍ദേശം തള്ളി; വിസ കാലാവധി നീട്ടി നല്‍കി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലെ കൂപ്പണ്‍ കൗണ്ടറിലേക്ക് ആളുകള്‍ ഇടിച്ചു കയറി; തിക്കിലും തിരക്കിലും പെട്ട് ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഭീമ-കൊറേഗാവ് എൽഗർ പരിഷത്ത് കേസിൽ റോണ വിൽസണും സുധീർ ധവാലെയ്ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു; ആറ് പേര് ഇപ്പോഴും ജയിലിൽ തുടരുന്നു

താലിബാൻ്റെ അഭ്യർത്ഥന പ്രകാരം അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് പിന്തുണ നൽകുമെന്ന് ഇന്ത്യ

അഞ്ചടിച്ച് അഞ്ച് കളിയുടെ വിജയരഹിത യാത്രക്ക് അവസാനം കുറിച്ച് ഗോകുലം കേരള

ലൈംഗികാധിക്ഷേപ കേസിൽ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

അപ്രതീക്ഷിതം, കിവീസ് സൂപ്പര്‍ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു!

ഇരുപത്തിയഞ്ച് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കലകിരീടം വടക്കുന്നാഥന്റെ മണ്ണിൽ

അവന്‍ വേറെ ലോകത്താണ്, എപ്പോള്‍ വീട്ടിലേക്ക് തിരികെ എത്താം എന്നതിലാവും അവന്‍റെ ആദ്യ പരിഗണന; ഇന്ത്യന്‍ താരത്തെ കുറിച്ച് ഓസീസ് ഇതിഹാസം

'ദീദിക്ക് നന്ദി'യെന്ന് കെജ്രിവാള്‍; ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ