ഇന്ത്യക്ക് വേണ്ടി അപ്പ ഫുട്‌ബോള്‍ കളിച്ചിരുന്നു, പിന്നീട് രണ്ട് കാലിലും സ്റ്റീല്‍ ഇടേണ്ടി വന്നു: സായ് പല്ലവി

തന്റെ അച്ഛനെ കുറിച്ച് സംസാരിച്ച് നടി സായ് പല്ലവി. ഇന്ത്യന്‍ ഫുട്‌ബോള്‍ പ്ലെയര്‍ ആയിരുന്ന അച്ഛന്റെ രണ്ട് കാലിലും സ്റ്റീല്‍ ഇടേണ്ടി വന്നിരുന്നതായും അതിനെ എങ്ങനെ തരണം ചെയ്തുവെന്നുമാണ് സായ് പല്ലവി പറയുന്നത്. പേളി മാണി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് സായ് പല്ലവി തന്റെ അച്ഛന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധിയെ കുറിച്ച് സംസാരിച്ചത്.

എന്റെ ഡാഡി വലിയൊരു ഫുട്‌ബോള്‍ പ്ലെയറായിരുന്നു. ഇന്ത്യക്ക് വേണ്ടി ഫുട്‌ബോള്‍ കളിച്ചിരുന്നു. പിന്നീട് കാല് പോയി. രണ്ട് കാലിലും സ്റ്റീല്‍ ഇടേണ്ടി വന്നു. അതിന് ശേഷമാണ് സെന്‍ട്രല്‍ ഗവണ്‍മെന്റ് ജോലിയില്‍ പ്രവേശിച്ചത്. ഈ വര്‍ഷമാണ് അദ്ദേഹം റിട്ടയറായത്.


ഒരു ഡാന്‍സര്‍ എന്ന രീതിയില്‍ എന്റെ കാല് ഒടിഞ്ഞു പോയാല്‍ തിരിച്ചു വന്ന് ഞാന്‍ ഡാന്‍സ് ചെയ്യുമോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. എനിക്കത്ര വില്‍ പവര്‍ ഇല്ല. ഞാന്‍ പക്ഷേ അപ്പയോട് ചോദിച്ചിട്ടുണ്ട്, കാലൊടിഞ്ഞതിന് ശേഷം എങ്ങനെയാണ് വീണ്ടും ഫുട്‌ബോളിനെ സ്‌നേഹിക്കാനും അതിനെയെല്ലാം റിക്കവര്‍ ചെയ്ത് ജോലിയ്ക്ക് കയറാനും കഴിഞ്ഞത്?

അപ്പ ഹാപ്പിയാണോ? എന്നൊക്കെ. ഒരു ഹാപ്പി ഫാമിലിയും കുട്ടികളുമുണ്ടെങ്കില്‍ പ്രതിസന്ധികളെയൊക്കെ തരണം ചെയ്ത് എന്ത് നമുക്ക് പ്രൊവൈഡ് ചെയ്യാനാവുമെന്ന് നാം ആലോചിക്കും എന്നായിരുന്നു അപ്പയുടെ മറുപടി. അദ്ദേഹത്തിന് അതൊക്കെ ഈസിയായ കാര്യങ്ങളായിരുന്നു.

വളരെ ഗ്രേസോടെ അദ്ദേഹം എല്ലാം അതിജീവിച്ചു. ഇതൊന്നും വലിയ വിഷയമല്ലെന്ന രീതിയില്‍ അദ്ദേഹം ജീവിച്ചു എന്നാണ് സായ് പല്ലവി പറയുന്നത്. അതേസമയം, ‘അമരന്‍’ എന്ന ചിത്രമാണ് സായ് പല്ലവിയുടെതായി ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. ശിവകാര്‍ത്തികേയന്‍ ആണ് ചിത്രത്തില്‍ നായകന്‍.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ