മീടു ആരോപണവുമായി സായ് പല്ലവി, ശാരീരിക പീഡനമല്ലെന്ന് നടി

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് സായ് പല്ലവി. ‘ഗാര്‍ഗി’ എന്ന തമിഴ് ചിത്രമാണ് ഇവരുടെ ഏറ്റവും പുതുതായി പുറത്തിറങ്ങിയ ചിത്രം . ഇപ്പോഴിതാ തെലുങ്ക് ചാറ്റ് ഷോയായ നിജാമില്‍ മീ ടൂ ആരോപണവുമായി സായി രംഗത്തെത്തിയത് ചര്‍ച്ചയാകുകയാണ്.

വാക്കുകള്‍ കൊണ്ട് നേരിടുന്ന പീഡനത്തെ കുറിച്ചാണ് സായി പല്ലവി മനസ് തുറന്നത്. ഷോയില്‍ തനിക്കും ‘മീടൂ’ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു. ഒപ്പം എന്‍ടിആര്‍, ബണ്ണി, രാംചരണ്‍ എന്നിവര്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിനെ കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ്.

‘എനിക്ക് ഇതുവരെ ശാരീരിക പീഡനം നേടി വന്നിട്ടില്ല. പക്ഷേ ഏതെങ്കിലും വ്യക്തി മറ്റുള്ളവരെ വാക്കുകള്‍ കൊണ്ട് ഉപദ്രവിക്കുകയാണെങ്കില്‍ അത് പീഡനമായി തന്നെയാണ് ഞാന്‍ കരുതുന്നത്. അത്തരത്തിലുള്ള അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്’, സായി പല്ലവി പറഞ്ഞു.

ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും നടിയാകാന്‍ താന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചും സായ് പല്ലവി തുറന്നു സംസാരിച്ചിട്ടുണ്ട്.. സിനിമാരംഗത്ത് സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളെക്കുറിച്ചും അവര്‍ വ്യക്തമാക്കി.

Latest Stories

എന്തുകൊണ്ട് നയന്‍താരയ്ക്ക് സപ്പോര്‍ട്ട്? പാര്‍വതിക്കെതിരെ സൈബറാക്രമണം; ഒടുവില്‍ പ്രതികരിച്ച് താരം

'പ്രവര്‍ത്തനങ്ങളെല്ലാം നിയമാനുസൃതം; നിരപരാധിത്വം തെളിയിക്കുന്നതിനുള്ള എല്ലാ നിയമവഴികളും സ്വീകരിക്കും'; ആരോപണങ്ങള്‍ തള്ളി അദാനി ഗ്രൂപ്പ്

വയനാട് ദുരന്തം: '2219 കോടി രൂപ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രം'; ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

പോണ്ടിച്ചേരിയുടെ ഗോൾ പോസ്റ്റിൽ പടക്കം പൊട്ടിച്ച് റെയിൽവേ, സ്കോർ 10-1

‘മണിപ്പുരിലെ സംഘർഷത്തിന് മതവുമായി ബന്ധമില്ല'; ഉടൻ സമാധാനം പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്

'നിജ്ജറിന്റെ വധത്തിൽ മോദിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ല'; മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കനേഡിയന്‍ സര്‍ക്കാര്‍

ശ്രീനാഥ് ഭാസിയുടെ 'പൊങ്കാല'; ഷൂട്ടിംഗ് പുരോഗമിക്കുന്നു, പോസ്റ്റര്‍ പുറത്ത്

ബോർഡർ ഗവാസ്‌ക്കർ തുടങ്ങി ഒപ്പം ചതിയും വഞ്ചനയും, രാഹുലിന്റെ പുറത്താക്കലിന് പിന്നാലെ വിവാദം, ഏറ്റെടുത്ത് ക്രിക്കറ്റ് വിദഗ്ധർ

എല്ലാം രഹസ്യമായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമാണ്.. പക്ഷെ; ഐശ്വര്യ-അഭിഷേക് വിഷയത്തില്‍ പ്രതികരിച്ച് ബച്ചന്‍

'വയനാട്ടിലെ ഹർത്താൽ നിരുത്തരവാദപരമായ സമീപനം'; പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി