സായ് പല്ലവിയോട് ദേഷ്യപ്പെട്ട് സെറ്റില്‍നിന്ന് ഇറങ്ങി പോയോ ? നാനി പറയുന്നത് ഇങ്ങനെ

ഫിദ എന്ന തെലുങ്ക് ചിത്രത്തിന് ശേഷം സായി പല്ലവി നായികയായി എത്തുന്ന മിഡില്‍ ക്ലാസ് അബ്ബായ് ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നാനിയാണ് ഈ ചിത്രത്തിലെ നായകന്‍.

ചിത്രത്തിന്റെ ഷൂട്ടിംഗിന് ഇടയില്‍ സായി പല്ലവി നാനിയോട് ദേഷ്യപ്പെട്ടുവെന്നും ഇതേ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവെച്ച് നാനി സെറ്റില്‍നിന്ന് ഇറങ്ങി പോയെന്നും വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍, ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഇപ്പോള്‍ നാനി പ്രതികരിച്ചിരിക്കുന്നത്. തനിക്ക് സായ് പല്ലവിയോട് വിരോധമൊന്നുമില്ലെന്നും അവര്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ ഒരിക്കല്‍ പോലും അതൃപ്തി പ്രകടിപ്പിച്ചിട്ടില്ലെന്നും നാനി പറഞ്ഞു.

Read more

സിനിമാ സെറ്റില്‍ വഴക്കുണ്ടാക്കിയെന്ന വാര്‍ത്ത സായി പല്ലവിയെക്കുറിച്ച് ഇതാദ്യമായിട്ടല്ല വരുന്നത്. നേരത്തെ നൗഗ ശൗര്യയുമായി വഴക്കിട്ടെന്ന വാര്‍ത്തകള്‍ വന്നിരുന്നു.