വിജയ്, അജിത്ത് സിനിമകള്‍ നിരസിച്ചിട്ടില്ല.. ഗോസിപ്പുകളോട് പ്രതികരിക്കാത്തതിന് കാരണമുണ്ട്: സായ് പല്ലവി

‘ലിയോ’, ‘തുനിവ്’ അടക്കമുള്ള വമ്പന്‍ ചിത്രങ്ങള്‍ സായ് പല്ലവി നിരസിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വിജയ്, അജിത്ത് എന്നിവരുടെ സിനിമകള്‍ സായ് നിരസിക്കാനുള്ള കാരണത്തെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അടക്കം നടന്നിരുന്നു.

നായിക പ്രാധാന്യമുള്ള ചിത്രങ്ങള്‍ അല്ലാത്തതിനാല്‍ താരം പിന്‍മാറിത് എന്ന വാര്‍ത്തകളാണ് തമിഴകത്ത് പ്രചരിച്ചത്. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമായ ഗോസിപ്പുകള്‍ മാത്രമാണ് എന്നാണ് സായ് പല്ലവി ഇപ്പോള്‍ പറയുന്നത്.

ഇത്തരത്തില്‍ പ്രചരിക്കുന്ന കാര്യങ്ങളൊക്കെ അറിയാറുണ്ടെങ്കിലും എല്ലാ വാര്‍ത്തകളോടും പ്രതികരിക്കേണ്ടതില്ലെന്ന നിലപാട് എടുത്തതിനാലാണ് ആ സമയത്ത് സംസാരിക്കാതിരുന്നത് എന്നാണ് സായ് പല്ലവി ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

ചിരഞ്ജീവിക്കൊപ്പം അഭിനയിക്കാനുള്ള അവസരവും നന്ദമൂരി ബാലകൃഷ്ണയുടെത് അടക്കമുള്ള സിനിമകളും സായ് പല്ലവി നിരസിച്ചിരുന്നു. അധികം സിനിമകള്‍ ചെയ്യാത്ത താരം ഇനി ആത്മീയതയിലേക്ക് തിരിയുകയാണ് എന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.

അതേസമയം, ശിവകാര്‍ത്തികേയനൊപ്പമുള്ള തമിഴ് സിനിമയാണ് താരത്തിന്റെതയി അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു കഴിഞ്ഞു. ‘ഗാര്‍ഗി’ ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ തിയേറ്ററുകൡ എത്തിയ ചിത്രം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം