അത് ബോര്‍ ആവില്ലേ.. എന്തിനാണ് അതെന്ന് ഞാന്‍ ചോദിച്ചു, സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ എനിക്ക് പിആര്‍ വേണ്ട: സായ് പല്ലവി

സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ തനിക്ക് പിആര്‍ ഏജന്‍സികളുടെ ആവശ്യമില്ലെന്ന് നടി സായ് പല്ലവി. ബോളിവുഡില്‍ നിന്നുള്ള ഒരാള്‍ തന്നോട് പിആര്‍ ഏജന്‍സികളെ കുറിച്ച് സംസാരിച്ചിരുന്നു എന്നാല്‍ തനിക്ക് അതിന്റെ ആവശ്യമില്ല എന്നാണ് സായ് പല്ലവി പറയുന്നത്.

‘അമരന്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് സായ് പല്ലവി പ്രതികരിച്ചത്. ”ഒരു പിആര്‍ ഏജന്‍സിയുടെ ആവശ്യമുണ്ടോ എന്ന് ബോളിവുഡില്‍ നിന്നുള്ള ഒരാള്‍ എന്നോട് ചോദിച്ചിരുന്നു. എന്നാല്‍ ഞാന്‍ സിനിമകള്‍ ചെയ്യുകയും അഭിമുഖങ്ങള്‍ നല്‍കുകയും ചെയ്തു കൊണ്ടിരിക്കുമ്പോള്‍ പിആര്‍ ഏജന്‍സികളുടെ ആവശ്യം ഉണ്ടെന്ന് തോന്നിയിട്ടില്ല.”

”അതുകൊണ്ട് തന്നെ എന്താണ് പിആറിന്റെ ആവശ്യം എന്ന് ഞാന്‍ അയാളോട് ചോദിച്ചു. അയാള്‍ക്ക് പറയാന്‍ കൃത്യമായ ഒരു ഉത്തരം ഉണ്ടായിരുന്നില്ല. ഞാന്‍ സിനിമ ചെയ്യാതിരിക്കുമ്പോഴും ആളുകള്‍ എന്നെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കണമെന്ന് അയാള്‍ പറഞ്ഞു. അത് എന്തിനാണ് എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു.”

”എല്ലാവരും എന്നെ കുറിച്ച് സംസാരിച്ചു കൊണ്ടേയിരുന്നാല്‍ ബോര്‍ ആവില്ലേ? അത് എന്തിനെന്ന് എനിക്ക് മനസിലാവുന്നില്ല” എന്നാണ് സായ് പല്ലവി പറയുന്നത്. അതേസമയം, ‘രാമായണ’ എന്ന സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് സായ് പല്ലവി. രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ചിത്രം നിതീഷ് തിവാരിയാണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ സീത ആയാണ് സായ് പല്ലവി വേഷമിടുന്നത്. കന്നഡ സൂപ്പര്‍ താരം യാഷ് ആണ് ചിത്രത്തില്‍ രാവണന്‍ ആയി വേഷമിടുന്നത്. 500 കോടി ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. എന്‍ഇജി വെര്‍ച്വല്‍ പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്. മൂന്ന് ഭാഗങ്ങള്‍ ആയാണ് ചിത്രം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ