സെക്സിന് വേണ്ടി മാത്രം താനൊരു സ്ത്രീയെ സമീപിക്കില്ലെന്ന് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സെയ്ഫ് അലിഖാന്‍. സ്റ്റാര്‍ഡസ്റ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സെയ്ഫ് മനസ് തുറന്നത്. ഇന്നും ലൈംഗികതയെ തങ്ങളുടെ പൊതുവേദികളിലെ ചര്‍ച്ചാ വിഷയമാക്കാന്‍ മടിക്കുന്നൊരു രാജ്യമാണ് ഇന്ത്യ. അവിടെയാണ് സെയ്ഫ് തൊണ്ണൂറുകളുടെ തുടക്കത്തില്‍ തുറന്ന് സംസാരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ സ്വാഭാവികമായും വലിയ ചര്‍ച്ചയും വിവാദവുമൊക്കെയായി മാറിയിരുന്നു.
”ലൈംഗികതയ്ക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. പക്ഷെ അതൊരു പുതിയ കാര്യമൊന്നുമില്ല. ആദത്തിന്റെ ഈവിന്റേയും കാലം തൊട്ടേയുള്ളതാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള കമ്യൂണിക്കേഷന്റെ പ്രഥമ രൂപങ്ങളിലൊന്നാണത്. എന്നെ സംബന്ധിച്ച് ശാരീരികമായ ആവശ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് വൈകാരികമായ ആവശ്യവും. രണ്ടിനേയും വേര്‍തിരിച്ച് കാണാനാകില്ല.
”കിടപ്പറയിലേക്ക് കൊണ്ടു വരാന്‍ വേണ്ടി മാത്രമായി ഞാന്‍ ഒരിക്കലും ഒരു സ്ത്രീയോടും ഐ ലവ് യു എന്ന് പറഞ്ഞിട്ടില്ല. ടെക്നിക്കുകള്‍ പഠിക്കാന്‍ ഒരിക്കലും പുസ്തകങ്ങള്‍ വായിക്കേണ്ടി വന്നിട്ടില്ല. എനിക്ക് എന്റേതായ രീതികളുണ്ട്. എന്റെ സ്ത്രീയെ ഞാന്‍ എന്നും ബഹുമാനിച്ചിട്ടുണ്ട്” എന്നും സെയ്ഫ് പറഞ്ഞിരുന്നു.
ഞാന്‍ വിദേശത്ത് വളര്‍ന്നയാളാണ്. വിദേശത്തുള്ളവരെ അപേക്ഷിച്ച് ശരാശരി ഇന്ത്യന്‍ പുരുഷന് ലൈംഗികതയെക്കുറിച്ചുള്ള അറിവ് കുറവാണ്. അതുകൊണ്ടാണ് അവര്‍ സെക്ഷ്വലി ഫ്രസ്‌റ്റ്രേറ്റഡ് ആകുന്നത്” എന്നും സെയ്ഫ് അഭിപ്രായപ്പെടുന്നുണ്ട്.