ഒരു വാളുമെടുത്തു ആളുകള്‍ക്ക് നേരെ അലറിക്കൊണ്ട് ചെല്ലുമായിരുന്നു അവന്‍, ബാങ്ക് കൊള്ളയടിച്ചു എല്ലാവരുടെയും പണം മോഷ്ടിക്കുക എന്നതാണ് തൈമൂറിന്റെ ആഗ്രഹം: സെയ്ഫ് അലി ഖാന്‍

സെയ്ഫ് അലി ഖാന്‍ – കരീന കപൂര്‍ ദമ്പതികളുടെ മകന്‍് തൈമൂറിനെക്കുറിച്ചു അച്ഛന്‍ സെയ്ഫ് പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ബാങ്ക് കൊള്ളയടിച്ചു എല്ലാവരുടെയും പണം മോഷ്ടിക്കുക എന്ന തൈമൂറിന്റെ ആഗ്രഹത്തെക്കുറിച്ചാണ് സെയ്ഫ് ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

സെയ്ഫ് – റാണി മുഖര്‍ജി എന്നിവര്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ബണ്ടി ഔര്‍ ബബ്ലി 2 എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഇരുവരും നടത്തിയ ഒരു അഭിമുഖത്തിലാണ് മകനെക്കുറിച്ചു രസകരമായ ഒരു കാര്യം സെയ്ഫ് പറഞ്ഞത്. അജയ് ദേവ്ഗണിന്റെ സിനിമ തന്‍ഹാജി കണ്ട ശേഷം തന്റെ കളിക്കുന്ന വാളുമായി നടപ്പാണ് തൈമൂര്‍ എന്നാണ് സെയ്ഫ് പറയുന്നത്.

‘തന്‍ഹാജി കണ്ട ശേഷം ഒരു വാളുമെടുത്തു ആളുകള്‍ക്ക് നേരെ അലറിക്കൊണ്ട് ചെല്ലുമായിരുന്നു തൈമൂര്‍. ഞാന്‍ അവനെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു, ഇതാണ് നല്ല ആള്‍, ഇത് കഥാപാത്രമാണ് എന്നെല്ലാം, എന്നാല്‍ അവന്‍ പറയുന്നത് ‘എനിക്ക് ബാഡ് ഗയ് ആയാല്‍ മതി, എനിക്ക് ബാങ്ക് കൊള്ളയടിച്ചു എല്ലാവരുടെയും പണം മോഷ്ടിക്കണം’ എന്നാണു,’ സെയ്ഫ് അഭിമുഖത്തില്‍ പറയുന്നു.

ഈ പ്രശ്‌നം തന്റെ കൈയ്യില്‍ നില്‍ക്കാത്തതുകൊണ്ട് ഭാര്യ കരീനയോട് ഇത് എങ്ങനെ എങ്കിലും തീര്‍പ്പാക്കണം എന്നു താന്‍ പറഞ്ഞിട്ടുണ്ട് എന്നും സെയ്ഫ് പറയുന്നു.

Latest Stories

IPL 2025: ഏകദിന സ്റ്റൈൽ ഇന്നിംഗ്സ് ആണെങ്കിൽ എന്താ, തകർപ്പൻ നേട്ടം സ്വന്തമാക്കി കോഹ്‌ലി; ഇനി ആ റെക്കോഡും കിങിന്

ഓപ്പറേഷൻ ഡി ഹണ്ട്: ഇന്നലെ രജിസ്റ്റർ ചെയ്തത് 120 കേസുകൾ;ലഹരി വേട്ട തുടരുന്നു

പുറകിൽ ആരാണെന്ന് ശ്രദ്ധിക്കാതെ ആത്മവിശ്വാസം കാണിച്ചാൽ ഇങ്ങനെ ഇരിക്കും, വീണ്ടും ഞെട്ടിച്ച് ധോണി; ഇത്തവണ പണി കിട്ടിയത് ഫിൽ സാൾട്ടിന്

'എമ്പുരാനിലെ ബിജെപി വിരുദ്ധ ഉള്ളടക്കത്തിൽ പ്രതികരിച്ചില്ല, സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾക്ക് വീഴ്ചപ്പറ്റിയെന്ന് ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം

ഗാസയിലേക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഇസ്രായേൽ സുപ്രീം കോടതി

മോദികാലത്ത് വെട്ടിയ 'രാജ്യദ്രോഹത്തിന്' ശേഷം ഇതാ സുപ്രീം കോടതിയുടെ ഒരു അഭിപ്രായസ്വാതന്ത്ര്യ ക്ലാസ്!

ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി; വിജ്ഞാപനം പുറത്തിറക്കി

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കൂട്ടി; പ്രതിദിന വേതന നിരക്ക് 369 രൂപ ആയി വർധിപ്പിച്ചു

IPL 2025: സഞ്ജുവും സൂര്യകുമാറും അല്ല, ഏറ്റവും മികച്ച ടി 20 താരം അവനാണ്: ഹർഭജൻ സിങ്

ഇനി പട്ടാളത്തിൽ ! എത്തുക 3000ത്തോളം ഫോഴ്സ് ഗൂർഖകൾ..