കടം മേടിച്ചിട്ട് മുങ്ങി നടക്കുകയാണെന്നോ? കാശ് വാങ്ങി ഒളിവില്‍ പോയെന്നോ? എനിക്ക് അങ്ങനെ പ്രതിസന്ധികളൊന്നുമില്ല; ലൈവിലെത്തി സൈജു കുറുപ്പ്

കടം സ്റ്റാര്‍, പ്രാരാബ്ധം സ്റ്റാര്‍ തുടങ്ങിയ തന്റെ ഓണ്‍സ്‌ക്രീന്‍ ഇമേജുകളുമായി ബന്ധിപ്പിച്ച് സൈജു കുറുപ്പ് നടത്തിയ ഫെയ്‌സ്ബുക്ക് ലൈവ് ശ്രദ്ധ നേടുന്നു. സിനിമയുടെ പ്രമോഷന് വേണ്ടിയുള്ള കൗതുകകരമായ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇന്ന് റിലീസ് ചെയ്ത ‘പാപ്പച്ചന്‍ ഒളിവിലാണ്’ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് സൈജു സംസാരിച്ചത്.

സൈജു കുറുപ്പിന്റെ വാക്കുകള്‍:

ഇവിടെ എന്നെപ്പറ്റി ഒരുപാട് ആരോപണങ്ങള്‍ വരുന്നുണ്ട്. നാട്ടുകാര്‍ വെറുതെ ഇങ്ങനെ ഓരോന്ന് പറയുകയാണ്, എന്തിനാണെന്ന് അറിയില്ല. ഞാന്‍ എന്തോ നാട്ടുകാരുടെ കൈയ്യില്‍ നിന്ന് കടം മേടിച്ചിട്ട് മുങ്ങി നടക്കുകയാണെന്ന് പറഞ്ഞുകൊണ്ട് നടക്കുകയാണ്. ഞാന്‍ ഒളിവിലാണെന്നോ അങ്ങനെ എന്തൊക്കെയോ പറയുന്നുണ്ട്. എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്?

പിന്നെന്തോ കടം സ്റ്റാറെന്നോ, പ്രാരാബ്ധം സ്റ്റാറെന്നോ ഒക്കെ പറയുന്നുണ്ട്. കാശ് മേടിച്ച് ഒളിവില്‍ പോയെന്നോ, കാശ് കൊടുക്കാന്‍ വയ്യാത്തതു കൊണ്ടെന്നോ ഒക്കെ പറയുന്നുണ്ട്. ഇതിലൊന്നും സത്യമില്ല. ഇതില്‍ ആകെ സത്യമുള്ളത്, ഞാന്‍ ഒളിവിലായിരുന്നു. ഞാനെന്തിനാണ് ഒളിവില്‍ പോയത്, ആരെ പേടിച്ചിട്ടാണ്. ഇത് ഞാന്‍ ഉടനെ ലൈവില്‍ വന്ന് പറയുന്നതായിരിക്കും.

പക്ഷെ ഇപ്പോള്‍ തല്‍ക്കാലം എനിക്ക് സാമ്പത്തിക പ്രതിസന്ധിയൊന്നുമില്ല. ഞാന്‍ നമ്മുടെ കാഞ്ഞിരപ്പള്ളിയിലെ എസ്റ്റേറ്റൊക്കെ വിറ്റിട്ട് പടം നിര്‍മ്മിക്കാന്‍ നോക്കുന്നയാളാണ്. അപ്പോള്‍ അങ്ങനെത്തെ പ്രശ്‌നമൊന്നുമില്ല, കടമൊന്നും ഞാന്‍ മേടിച്ചിട്ടില്ല. പക്ഷേ ഞാന്‍ എന്തിനാണ് ഒളിവില്‍ പോയത്. അത് ഞാന്‍ ഉടനെ ക്ലിയറാക്കി എന്റെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളോട് പറയുന്നതായിരിക്കും.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?