'ആട്' പോലെ തന്നെ മനസു തുറന്നു ചിരിക്കാന്‍ ഒരു സിനിമ: 'ജനമൈത്രി'യെ കുറിച്ച് സൈജു കുറുപ്പ്

സിനിമാ പ്രേമികളെ ചിരിപ്പിച്ച് രസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിയേറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുന്ന ചിത്രമാണ് ജനമൈത്രി. ജോണ്‍ മാന്ത്രിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, സാബുമോന്‍, വിജയ് ബാബു, സൈജു കുറുപ്പ്, അനീഷ് ഗോപാല്‍, ഉണ്ണി രാജന്‍ പി ദേവ്, സിദ്ധാര്‍തഥ ശിവ, സൂരജ്, പ്രശാന്ത് തുടങ്ങി ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ മുന്‍നിര ഹാസ്യതാരങ്ങളാണ് അണിനിരക്കുന്നത്. “ആട്” പോലെ തന്നെ മനസു തുറന്നു ചിരിക്കാന്‍ പറ്റിയ ഒരു സിനിമയാണ് ജനമൈത്രി എന്നാണ് സൈജു കുറിപ്പ് പറയുന്നത്.

“ഒരു പൊലീസ് സ്റ്റോറിയാണ് ജനമൈത്രി. സാധാരണ ഒരു പൊലീസ് സ്റ്റോറി എന്നു കേള്‍ക്കുമ്പോള്‍ ത്രില്ലറോ ആക്ഷനോ ആവും പ്രതീക്ഷിക്കുക. അതില്‍ നിന്ന് വ്യത്യസ്തമായി നന്നായി ഒരു കോമഡി ചിത്രമാണിത്. ആട് എന്ന സിനിമ ഇഷ്ടപ്പെട്ടവരാണ് മിക്കവരും. അതേപോലെ അത്രയും തന്നെ ചിരിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതും. ജോണ്‍ മന്ത്രിക്കല്‍ ഈ കഥയുടെ പ്ലോട്ട് പറഞ്ഞപ്പോള്‍ അത് വളരെ എനിക്ക് ഇഷ്ടപ്പെട്ടു. കേരളത്തിലെ പൊലീസുകാര്‍ ചെയ്യുന്ന ഒരു സംഭവമാണിത്. ആ പ്ലോട്ടില്‍ നിന്നാണ് കഥ ജനിച്ചത്.” സൈജു കുറിപ്പ് പറഞ്ഞു.

ആന്‍ മരിയ കലിപ്പിലാണ്, അലമാര, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്നീ ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയ ജോണ്‍ മന്ത്രിക്കല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനമൈത്രി. ചിത്രത്തിന്റെ തിരക്കഥ ജോണ്‍ മന്ത്രിക്കലും ജെയിംസ് സെബാസ്റ്റ്യനും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹമാന്‍ സംഗീതം നല്‍കുന്നു. ഛായാഗ്രഹണം വിഷ്ണുനാരായണന്‍ നമ്പൂതിരി. ഷാന്‍ റഹമാന്റേതാണ് സംഗീതം. ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്പിരിമെന്റിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം