"ഒരു സിനിമയിൽ അഭിനയിച്ചാൽ അങ്ങ് ഫേമസ് ആകുമെന്ന് ആയിരുന്നു ഞാൻ കരുതിയിരുന്നത്"; സൈജു കുറുപ്പ്

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ കടന്ന് കൂടിയ താരമാണ് സൈജു കുറുപ്പ്. തൻ്റെ ആദ്യ ചിത്രം മയൂഖത്തിലേയ്ക്ക് എത്തിയതിനെപ്പറ്റി അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്. ജിഞ്ചർ മീഡിയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങളെപ്പറ്റി സംസാരിച്ചത്.

ഇന്റർനെറ്റിന്റെ സെയിൽസ് വർക്കുമായി നടക്കുന്ന സമയത്താണ് താൻ​ എം. ജി ശ്രീകുമാറിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തോട് സംസാരിക്കുന്നതിനിടെ സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോയെന്ന് അദ്ദേഹം തന്നോട് ചോദിച്ചു. ഹരിഹരൻ എടുക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളെ വേണം താൽപര്യമുണ്ടെങ്കിൽ ഒന്ന് പോയി നോക്കാൻ അദ്ദേഹം പറയുകയും ചെയ്തു.

അത് അനുസരിച്ചാണ് താൻ‌ പോയത്. ഒരിക്കലും താൻ ചെല്ലുന്നത് നായക കഥാപാത്രത്തിലേയ്ക്ക് ആണെന്ന് അറിഞ്ഞിരുന്നില്ല. പിന്നെ തന്റെ ബിസിനസ്സിൽ വളർച്ചയുണ്ടാകുമെന്ന് കരുതി മാത്രമാണ് പോയതെന്നും അദ്ദേഹം പറഞ്ഞു. ഒരു സിനിമയിൽ അഭിനയിച്ചാൽ തന്നെ നമ്മുടെ നാട്ടിൽ ഫേമസ് ആകും അപ്പോൾ പിന്നെ ബിസിനസ്സ് വർധിക്കും.

സെയിൽസുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു ഓഫീസിൽ ചെല്ലുമ്പോൾ അവിടെയുള്ളവർ തന്നെ തിരിച്ചറിയുകയും ബിസിനസ്സ് കുറച്ച് കൂടി മെച്ചപെടുകയും ചെയ്യും. അഭിനയിക്കാൻ ചെല്ലുമ്പോൾ അത് മാത്രമായിരുന്നു തന്റെ മനസ്സിലെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് കുറച്ചു കൂടി മെച്ചപ്പെട്ട റോളുകൾ കിട്ടിയതോടെ ആളുകൾ തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയെന്നും സെയിൽസ് ഉപേക്ഷിക്കേണ്ട വന്നെന്നും തമാശ രൂപേണ  അദ്ദേഹം കൂട്ടിച്ചേർത്തു

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം