മലയാള സിനിമയിലെ പ്രമുഖ നടൻമാരിൽ ഒരാളാണ് സായികുമാർ. സൂപ്പർ താരങ്ങളുടെയെല്ലാം അച്ഛനായി സിനിമയിൽ തിളങ്ങിയ നടൻ തന്റെ അച്ഛൻ വേഷങ്ങളെപ്പറ്റി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അച്ഛൻ വേഷങ്ങളെപ്പറ്റി സംസാരിച്ചത്. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും അച്ഛൻ ആകുക എന്നത് ഒരു സുഖമല്ലേ എന്നാണ് സായി കുമാർ അഭിമുഖത്തിനിടെ ചോദിക്കുന്നത്.
രാജമാണിക്യം എന്ന സിനിമക്കായി ആന്റോ ജോസഫ് തന്നെ വിളിക്കുകയുണ്ടായി, ആ സമയത്ത് താൻ മറ്റൊരു സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ആയിരുന്നു. ചേട്ടൻ എന്നെ വഴക്ക് പറയുമോ എന്ന് ചോദിച്ചായിരുന്നു ആന്റോ ജോസഫ് അന്ന് തന്നെ വിളിച്ചത് താൻ കാര്യം പറയാൻ പറഞ്ഞപ്പോൾ ആണ് രാജമാണിക്യത്തിൽ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കാൻ പറ്റുമോ എന്ന് ചോദിക്കുന്നത്, അതിനെന്താ എന്ന് താൻ മറുപടിയും പറഞ്ഞു, ആന്റോ അതൊരു ഞെട്ടലോടെ ആണ് കേട്ടത്.
താൻ അത് അപ്പോൾ തന്നെ കുഴപ്പം ഇല്ലെന്നു പറയാൻ കാരണം മമ്മൂട്ടി, മോഹൻലാൽ, അവരുടെ എല്ലാം അച്ഛൻ ആകുക എന്നത് ഒരു സുഖമല്ലേ, ആ സമയത്ത് താൻ എന്ത് പറഞ്ഞാലും അവർ അനുസരിക്കില്ലേ, മറിച്ചു ചെന്ന് ചോദിച്ചാൽ അപ്പോൾ അടി കിട്ടില്ലേയെന്നും അദ്ദേഹം പറഞ്ഞു. അതിനു ശേഷമാണ് മോഹൻലാലിൻ്റെ അച്ഛനായി ചോട്ട മുബെെയിൽ എത്തുന്നത്.
Read more
പിന്നീട് ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന ചിത്രത്തിൽ മോഹൻലാലിന്റെയും ദീലിപിന്റെയും അച്ഛനായും സുരേഷ് ഗോപിയുടെ അമ്മായി അപ്പനായും അഭിനയിച്ചു. മലയാള സിനിമയിലെ ഒട്ടുമിക്ക നായക നടൻമാരുടെയും അച്ഛനായി താൻ അഭിനയിച്ചിട്ടുണ്ടെന്നും സായികുമാർ പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം കിട്ടുന്ന റോൾ നന്നായി ചെയ്യുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.