'മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും അച്ഛൻ ആകുക എന്നത് ഒരു സുഖമുള്ള കാര്യമല്ലേ'; സായികുമാർ

മലയാള സിനിമയിലെ പ്രമുഖ നടൻമാരിൽ ഒരാളാണ് സായികുമാർ. സൂപ്പർ താരങ്ങളുടെയെല്ലാം അച്ഛനായി സിനിമയിൽ തിളങ്ങിയ നടൻ തന്റെ അച്ഛൻ വേഷങ്ങളെപ്പറ്റി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അച്ഛൻ വേഷങ്ങളെപ്പറ്റി സംസാരിച്ചത്. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും അച്ഛൻ ആകുക എന്നത് ഒരു സുഖമല്ലേ എന്നാണ് സായി കുമാർ അഭിമുഖത്തിനിടെ ചോദിക്കുന്നത്.

രാജമാണിക്യം എന്ന സിനിമക്കായി ആന്റോ ജോസഫ് തന്നെ വിളിക്കുകയുണ്ടായി, ആ സമയത്ത് താൻ മറ്റൊരു സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ആയിരുന്നു. ചേട്ടൻ എന്നെ വഴക്ക് പറയുമോ എന്ന് ചോദിച്ചായിരുന്നു ആന്റോ ജോസഫ് അന്ന് തന്നെ വിളിച്ചത് താൻ കാര്യം പറയാൻ പറഞ്ഞപ്പോൾ ആണ് രാജമാണിക്യത്തിൽ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കാൻ പറ്റുമോ എന്ന് ചോദിക്കുന്നത്, അതിനെന്താ എന്ന് താൻ മറുപടിയും പറഞ്ഞു, ആന്റോ അതൊരു ഞെട്ടലോടെ ആണ് കേട്ടത്.

താൻ അത് അപ്പോൾ തന്നെ കുഴപ്പം ഇല്ലെന്നു പറയാൻ കാരണം മമ്മൂട്ടി, മോഹൻലാൽ, അവരുടെ എല്ലാം അച്ഛൻ ആകുക എന്നത് ഒരു സുഖമല്ലേ, ആ സമയത്ത് താൻ എന്ത് പറഞ്ഞാലും അവർ അനുസരിക്കില്ലേ, മറിച്ചു ചെന്ന് ചോദിച്ചാൽ അപ്പോൾ അടി കിട്ടില്ലേയെന്നും അദ്ദേഹം പറഞ്ഞു. അതിനു ശേഷമാണ് മോഹൻലാലിൻ്റെ അച്ഛനായി ചോട്ട മുബെെയിൽ എത്തുന്നത്.

പിന്നീട് ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന ചിത്രത്തിൽ മോഹൻലാലിന്റെയും ദീലിപിന്റെയും അച്ഛനായും സുരേഷ് ​ഗോപിയുടെ അമ്മായി അപ്പനായും അഭിനയിച്ചു. മലയാള സിനിമയിലെ ഒട്ടുമിക്ക നായക നടൻമാരുടെയും അച്ഛനായി താൻ അഭിനയിച്ചിട്ടുണ്ടെന്നും സായികുമാർ പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം കിട്ടുന്ന റോൾ നന്നായി ചെയ്യുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം