ജോലി ചെയ്താൽ കൂലി കിട്ടണം; സായികുമാർ

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ നടനാണ് സായികുമാർ. അഭിനയത്തിൽ അത്ര സജീവമല്ലാത്ത നടൻ തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സിനിമയിൽ നിന്ന് ഇടക്കാലത്ത് മാറി നിൽക്കാൻ ഇടയായ കാരണത്തെപ്പറ്റി പറഞ്ഞത്.

അഭിനയത്തിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചതിന് പ്രധാന കാരണം ഒരു സിനിമയിൽ തന്നെ കാസ്റ്റ് ചെയ്തതിനു ശേഷം അതിന്റെ ഡയറക്ടർ തനിക്ക് പകരം മറ്റൊരാളെ വെച്ച് ആ സിനിമ ചെയ്തു എന്നതാണ്. തന്നെ വിളിച്ച് രണ്ട് മാസം ഷൂട്ടിങ്ങ് നീട്ടിവെച്ചതായി പറഞ്ഞ ഡയറക്ടറാണ് മറ്റൊരാളെ വെച്ച് ആ സിനിമ ചെയ്തത്.

ഒരു പക്ഷേ തനിക്ക് അഭിനയിക്കാൻ പാകത്തിന് അതിൽ സീനുകൾ ഇല്ലാത്തത് കൊണ്ടാകാം, അല്ലെങ്കിൽ പിന്നീട് വന്നയാൾ പ്രതിഫലം വാങ്ങാതെയാകും അഭിനയിച്ചത്. തന്നെ സംബന്ധിച്ചിടത്തോളം ജോലി ചെയ്താൽ കൂലി കിട്ടണം. ആ സിനിമയിൽ നിന്ന് തന്നെ മാറ്റാനുണ്ടായ കാരണം എന്താണ് എന്ന് താൻ ഇതുവരെ അന്വേഷിച്ച് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതായിരുന്നു താൻ സിനിമയിൽ നിന്ന് രണ്ട് വർഷം ഇടവേള എടുത്തത്. പലരും പലതും പറഞ്ഞു. തനിക്ക് അവസരങ്ങൾ ഇല്ലാഞ്ഞിട്ടാണ് എന്ന് ഒക്കെ പറഞ്ഞു. താൻ അതൊന്നും മെെൻഡ് ചെയ്തില്ലെന്നും പിന്നീട് രണ്ട് വർഷത്തിന് ശേഷമാണ് സിനിമയിലേക്ക്  എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Latest Stories

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷന് മുമ്പിൽ പാക് അനുകൂലികളുടെ പ്രതിഷേധത്തിനെതിരെ ബദൽ പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം

അട്ടപ്പാടിയിലെ കാട്ടാന ആക്രമണം; പരിക്കേറ്റയാൾ മരിച്ചു

മുഖ്യമന്ത്രി അത്താഴവിരുന്നിന് ക്ഷണിച്ചുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണം വാസ്തവ വിരുദ്ധം: ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള

പി.കെ ശ്രീമതിയെ പാർട്ടി വിലക്കിയിട്ടില്ല, ആവശ്യമുള്ളപ്പോൾ സെക്രട്ടേറിയറ്റിൽ പങ്കെടുക്കും; സംസ്ഥാന സെക്രട്ടറിയെ തള്ളി ദേശീയ സെക്രട്ടറി

തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം; പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിക്കും

ആക്രമണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം പഹൽഗാമിൽ തിരിച്ചെത്തി വിനോദസഞ്ചാരികൾ; പ്രതീക്ഷയും ആത്മവിശ്വാസവും നിറഞ്ഞ് നാട്ടുകാർ

MI VS LSG: ടീം തോറ്റാലും സാരമില്ല നിനകെട്ടുള്ള സിക്സ് ഞാൻ ആഘോഷിക്കും; ജസ്പ്രീത് ബുംറയെ അമ്പരപ്പിച്ച് രവി ബിഷ്‌ണോയി

സെക്രട്ടേറിയറ്റ് യോഗത്തിൽ ഇനിയും പങ്കെടുക്കും, പിണറായിയുടെ വിലക്ക് ഉണ്ടെന്ന് വരുത്തിതീർക്കാൻ ശ്രമമുണ്ടെന്ന് പി.കെ ശ്രീമതി

MI VS LSG: എന്റെ ടീമിൽ നിന്ന് ഇറങ്ങി പോടാ ചെക്കാ; വീണ്ടും ഫ്ലോപ്പായ ഋഷഭ് പന്തിന് നേരെ വൻ ആരാധകരോഷം

MI VS LSG: സൂര്യാഘാതത്തിൽ വെന്തുരുകി ലക്‌നൗ സൂപ്പർ ജയന്റ്സ്; ഓറഞ്ച് ക്യാപ്പ് വേട്ടയിൽ സൂര്യകുമാറിന് വമ്പൻ കുതിപ്പ്; ആരാധകർ ഹാപ്പി