'ആ പേടി ഉള്ളില്‍ ഉള്ളതുകൊണ്ട് സുന്ദരമായ നിമിഷങ്ങളൊന്നും എനിക്ക് ഷൂട്ടിനിടെ കാണാന്‍ സാധിച്ചില്ല'; സിബിഐ 5-നെ കുറിച്ച് സായികുമാര്‍

സിബിഐ അഞ്ചാം ഭാഗത്തില്‍ സത്യദാസായി ഒരിക്കല്‍ കൂടി അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് സായികുമാര്‍. സുകുമാരന്‍ എന്ന അതുല്യ നടന്റെ അനുഗ്രഹം ഒപ്പമുള്ളതുകൊണ്ടാണ് ഒരിക്കല്‍ കൂടി തന്നെ ഈ ഭാഗ്യം തേടിവന്നതെന്നും അദ്ദേഹത്തിന് പേരുദോഷം കേള്‍പ്പിക്കാതെ തനിക്ക് ചെയ്യാന്‍ സാധിച്ചു എന്നാണ് കരുതുന്നതെന്നും സായികുമാര്‍ പറഞ്ഞു.

‘സിബിഐയില്‍ അഭിനയിക്കുമ്പോള്‍ അടുത്ത ഷോട്ട് എന്തുചെയ്യും, എങ്ങനെ ചെയ്യും എന്ന് ആലോചിച്ചു വിമ്മിഷ്ടപ്പെട്ടായിരിക്കും മുഴുവന്‍ സമയവും ഞാനിരിക്കുന്നത്. ഓപ്പോസിറ്റ് നില്‍ക്കുന്നത് മമ്മൂക്കയാണ്, അദ്ദേഹത്തോട് പറയുമ്പോള്‍ മമ്മൂക്ക പറയും, ”അങ്ങേരു വളരെ കൃത്യമായിട്ട് പറയുന്ന ആളാണ്, ശകലം തെറ്റിക്കഴിഞ്ഞാല്‍ മൊത്തം പോക്കാവും.” അതുകേള്‍ക്കുന്നതോടെ പേടി കൂടും.’

‘ഈ പേടി ഉള്ളില്‍ ഉള്ളതുകൊണ്ട് സുന്ദരമായ നിമിഷങ്ങളൊന്നും എനിക്ക് ഷൂട്ടിനിടെ കാണാന്‍ സാധിച്ചില്ല. സിനിമ തിയറ്ററില്‍ വന്നതിനുശേഷമാണ് ആ സുന്ദര മുഹൂര്‍ത്തങ്ങള്‍ കാണാന്‍ സാധിച്ചത്. അതിന് അവസരം ഒരുക്കിത്തന്ന മധു ചേട്ടനും എസ്.എന്‍. സ്വാമി സാറിനും മമ്മൂക്കയ്ക്കും കൂടെ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു.’

‘ഒപ്പം സുകുമാരന്‍ സാറിന്റെ ആത്മാവിനും നന്ദി. സുകുമാരന്‍ എന്ന അതുല്യ നടെ അനുഗ്രഹം കൊണ്ടുതന്നെയാണ് എനിക്ക് ഈ സീരിസില്‍ അഭിനയിക്കാന്‍ പറ്റിയത്. അദ്ദേഹത്തിന് പേരുദോഷം കേള്‍പ്പിക്കാതെ എനിക്ക് ചെയ്യാന്‍ സാധിച്ചു എന്നാണ് വിശ്വാസം. ആ വിശ്വാസത്തിലാണ് എന്റെ മുന്നോട്ടുള്ള പോക്ക്.’ സിബിഐ അഞ്ചാം ഭാഗത്തിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമായി തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?