സീരിയലുകള്‍ക്കെതിരെ ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങളെക്കുറിച്ച് തുറന്നുസംസാരിച്ച് നടന്‍ സാജന്‍ സൂര്യ. സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം സീരിയല്‍ പ്രേക്ഷകര്‍ക്ക് എതിരെ വരെ ഉയര്‍ന്ന മോശം കമന്റുകളെക്കുറിച്ച് സംസാരിച്ചത്. മാത്രമല്ല ഇനിയുള്ള കാലം ആളുകളെ ടിവിയുടെ മുന്നില്‍ പിടിച്ചിരുത്താന്‍ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോടസ്റ്റാറാണ് ആളുകള്‍ കൂടുതല്‍ കാണുന്നത്. ഞാനും എവിടെയെങ്കിലും പോയിക്കഴിഞ്ഞാല്‍ ഫോണിലാണ് കാണുന്നത്. അല്ലെങ്കില്‍ മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍. ടിവിയില്‍ കാണുന്നത് അമ്മമാരും വീട്ടില്‍ റിട്ടയര്‍ഡായിരിക്കുന്ന അച്ഛന്‍മാരുമാണ്. ഇനി ടിവിയില്‍ റേറ്റിംഗ് കുറയും.
‘മുകളില്‍ ഒടിടി പ്ലാറ്റ്‌ഫോമാണ്. ഞെക്കി ഞെക്കി നാല് ചാനലുകള്‍ കാണുന്ന പരിപാടി ഇപ്പോള്‍ ഇല്ല. അത് നമ്മള്‍ ഫേസ് ചെയ്‌തേ പറ്റുള്ളൂ. ഇതൊക്കെ കാലഘട്ടത്തിന്റെ മാറ്റങ്ങളാണ്.
‘സീരിയല്‍ പ്രേക്ഷകര്‍ക്ക് നേരെ വന്ന മോശം കമന്റിനെക്കുറിച്ചും സാജന്‍ സൂര്യ സംസാരിച്ചു. നിങ്ങളിവിടെ കിടന്ന് എന്തൊക്കെ ചീത്ത വിളിച്ചാലും പത്ത് രണ്ടായിരും വീടുകളില്‍ കുറെ തള്ളമാര്‍ ഇരുന്നു കാണുന്നു എന്ന് ഒരാളുടെ കമന്റ് വന്നു. ഇങ്ങനെയാണോ പറയുക.
അയാള്‍ വീട്ടില്‍ ചിലപ്പോള്‍ അമ്മയെ ചിലപ്പോള്‍ ആ രീതിയിലായിരിക്കും വിളിക്കുന്നത്. അവര്‍ക്കേ ആ സംസ്‌കാരത്തില്‍ സംസാരിക്കാന്‍ പറ്റൂ. നമ്മളെന്തിനാണങ്ങനെയൊക്കെ പറയാന്‍ പോവുന്നത്,’ സാജന്‍ സൂര്യ കൂട്ടിച്ചേര്‍ത്തു.