Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

ശരിയായിട്ടുള്ള കീഴ് വഴക്കങ്ങളല്ല നടക്കുന്നതെന്ന് തോന്നുന്നു, ധ്രുവന്റെ കാര്യത്തില്‍ ഇനി പ്രതീക്ഷ മമ്മൂക്കയിലാണ്; മാമാങ്കം നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് സംവിധായകന്‍

, 3:32 pm

മമ്മൂട്ടിയുടെ ചരിത്ര സിനിമ മാമാങ്കത്തില്‍ നിന്ന് നടന്‍ ധ്രുവനെ പുറത്താക്കിയതും പകരം ഉണ്ണി മുകുന്ദനെ നിശ്ചയിച്ചതുമെല്ലാം വാര്‍ത്തകളിലിടം നേടിയിരുന്നു. ഇപ്പോളിതാ മാമാങ്കം ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് തന്നെ തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ സജീവ് പിള്ള. ചിത്രത്തിന്റെ അണിയറയില്‍ ശരിയായിട്ടുള്ള കീഴ്വഴക്കങ്ങളല്ല നടക്കുന്നതെന്ന് ഏഷ്യാനെറ്റുമായുള്ള അഭിമുഖത്തില്‍ സംവിധായകന്‍ വ്യക്തമാക്കി.

‘ ‘ക്വീന്‍’ ഹിറ്റായതിന് ശേഷമാണ് ധ്രുവന്‍ ‘മാമാങ്ക’ത്തിലേക്ക് വരുന്നത്. ആ സമയത്ത് ഒരുപാട് പ്രോജക്ടുകള്‍ അവന്‍ ഈ സിനിമയ്ക്കു വേണ്ടി വിട്ടിട്ടുണ്ട്. അതെനിക്ക് വ്യക്തിപരമായി അറിയാവുന്ന കാര്യമാണ്. ഈ സിനിമയോട് അത്രമേല്‍ ഇഷ്ടം തോന്നിയതു കൊണ്ട് അവന്‍ സാമ്പത്തികമായ നഷ്ടങ്ങളെ കുറിച്ചൊന്നും ആലോചിക്കാതെ ഈ സിനിമയ്ക്കൊപ്പം നില്‍ക്കുകയായിരുന്നു. പുലര്‍ച്ചെ നാല് മുതല്‍ രാത്രി 12 വരെ അതിനു വേണ്ടിയുള്ള വ്യായാമങ്ങളും കളരിയുമൊക്കെയായി മുഴുവന്‍ സമയവും നല്‍കുകയായിരുന്നു അവന്‍. മുഴുവന്‍ സ്‌ക്രിപ്റ്റും അവന് അറിയാമായിരുന്നു. എല്ലാ സംഭാഷണങ്ങളും അവയുടെ എല്ലാത്തരം സൂക്ഷ്മതയോടെയും അറിയാമായിരുന്നു. ഒരു കാര്യം രണ്ടാമത് അവനോട് പറഞ്ഞ് മനസിലാക്കേണ്ട പ്രശ്നം പോലും വന്നിട്ടില്ല. കാരണം അതൊക്കെ അവന്റെ ഉള്ളില്‍ നിന്ന് വരുകയായിരുന്നു. അത്രയും ഫോക്കസ്ഡ് ആയിട്ടാണ് ധ്രുവന്‍ ഈ പടത്തില്‍ വര്‍ക്ക് ചെയ്തിട്ടുള്ളത്.

പിന്നെ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചാല്‍, ശരിയായിട്ടുള്ള കീഴ്വഴക്കങ്ങളല്ല നടക്കുന്നതെന്ന് എനിക്ക് തോന്നുന്നുണ്ട്. ഈ ഘട്ടത്തില്‍ ഇതിനപ്പുറമുള്ള ഒരു അഭിപ്രായപ്രകടനം നടത്തുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. സജീവ് പിള്ള പറഞ്ഞു.

ഏതെങ്കിലുമൊക്കെ തരത്തിലുള്ള നെറിയും ധാര്‍മ്മികതയുമൊക്കെ നമ്മുടെ ഇന്റസ്ട്രിയില്‍ ഉണ്ടെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കാരണം അവന് തിരിച്ചൊന്നും പറയാന്‍ പറ്റില്ല. അവന്‍ വളരെ നിസ്സഹായനാണ്. തീര്‍ത്തൊരു വാക്ക് പറഞ്ഞാല്‍ അവന് ഒരു ഭാവി ഉണ്ടാവില്ല. ഞാനടക്കമുള്ളവര്‍ വളരെ അരക്ഷിതമായ അവസ്ഥകളിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. നിര്‍ഭയമായും സ്വതന്ത്രമായും ഒരു നിലപാടെടുക്കുക എന്ന് പറയുന്നത് അസംഭാവ്യമാണ് ഇക്കാര്യത്തില്‍. അങ്ങിനെയൊരു അവസ്ഥയിലാണ് നില്‍ക്കുന്നത്. സ്വാഭാവികമായും അത്രയധികം സമ്മര്‍ദ്ദത്തിലാണ്. ധ്രുവന്റെ കാര്യത്തില്‍ മമ്മൂക്കയിലാണ് നമ്മുടെ പ്രതീക്ഷ സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement