സൂപ്പര്‍ സ്റ്റാറുകളുടെ അല്ല ആരുടെ മക്കള്‍ ആയാലും ഇത് തന്നെ ഗതി, സ്വര്‍ണമരമായാലും വെട്ടിക്കളയും, ദുല്‍ഖറും പ്രണവും ഞങ്ങളേക്കാള്‍ ഡീസന്റ്: തുറന്നുപറഞ്ഞ് നിര്‍മ്മാതാവ്

ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിയ്ക്കും വിലക്ക് ഏര്‍പ്പെടുത്താനുണ്ടായ കാരണത്തെ കുറിച്ച് തുറന്നുപറഞ്ഞ് നിര്‍മ്മാതാവ് സജി നന്ത്യാട്ട്. ടിനി ടോം പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് പറഞ്ഞ സജി മലയാള സിനിമയിലെ ചില ടെക്നീഷ്യന്മാര്‍ ഇതിന്റെ ഇടയിലുണ്ടെന്നും വ്യക്തമാക്കി.

മലയാള സിനിമയിലെ വനിതകള്‍ക്കിടയിലും ഈ പറഞ്ഞ സംഭവം ഉണ്ട്. പച്ചക്കല്ലേ ഞാന്‍ പറയുന്നത്. എനിക്ക് ആരേയും പേടിയില്ല. പരസ്യമായിട്ട് അല്ലെ ഞാന്‍ പറയുന്നത്. ഇങ്ങനെ ഇത് പറഞ്ഞതിന്റെ പേരില്‍ റേഷന്കടയില്‍ നിന്നും എന്റെ പേര് വെട്ടിയാല്‍ വെട്ടട്ടെ- സജി പറയുന്നു

ഇവര്‍ സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍ ആയിരുന്നു എങ്കില്‍ ഇവരോട് ഇങ്ങനെ ചെയ്യുമായിരുന്നു എന്നാണ് ചില ആളുകള്‍ ചോദിച്ചത്. ഇപ്പോള്‍ ഞാന്‍ ഇതാ പറയുന്നു, സൂപ്പര്‍ സ്റ്റാറുകളുടെ അല്ല ആരുടെ മക്കള്‍ ആയാലും നമ്മള്‍ക്ക് മുകളില്‍ ദോഷമായി നിന്നാല്‍ അത് സ്വര്ണമരം ആയാലും വെട്ടിക്കളയും. ഇവര്‍ സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍ എന്ന് ഉദ്ദേശിച്ചത് ആരെയാണ്?

Read more

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ , ഇത്രയും നല്ല ഡീസന്റ് ചെറുപ്പക്കാരന്‍ വേറെ ഇല്ല. മോഹന്‍ലാലിന്റെ മകനെ കുറിച്ച് നമ്മള്‍ക്ക് അറിയാം 2000 രൂപയുടെ മൊബൈല്‍ ഉപയോഗിച്ച് നടക്കുന്ന ഒരു പാവം ചെറുക്കന്‍ ആണ്. ഒരു പ്രശ്‌നവും മലയാള സിനിമയില്‍ ഉണ്ടാക്കാത്ത സത്യസന്ധര്‍ ആണ്. അവരുടെ മേല്‍ നമ്മള്‍ എന്തിനു നടപടി എടുക്കണം. അവര്‍ ഞങ്ങളെക്കാള്‍ ഡീസന്റ് ആണ്. മമ്മൂട്ടിയുടെ മകന് അഹങ്കാരം ഇല്ല- സജി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.