ഫഹദിന്റെ ഒരു കടുത്ത ആരാധകനാണ് ഞാന്‍: സജിൻ ഗോപു

രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിതു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായെത്തിയ ‘ആവേശം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഫഹദിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയാണ് ആവേശത്തിലെ രംഗ. അഞ്ച് ദിവസങ്ങൾ കൊണ്ട് ചിത്രം 50 കോടി ക്ലബ്ബിലും ഇടം പിടിച്ചിരിക്കുകയാണ്.

May be an image of 2 people, people smiling and text

അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിതു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള രസകരമായ സംഭവ വികാസങ്ങൾ ബ്ലാക്ക് ഹ്യൂമറിന്റെയും ഗ്യാങ്ങ്സ്റ്റർ സ്പൂഫിന്റെയും പശ്ചാത്തലത്തിൽ പറയുന്നതുമാണ് ആവേശത്തിന്റെ പ്രമേയം.

ഫഹദിന്റെ പ്രകടനത്തോടൊപ്പം സജിൻ ഗോപു അവതരിപ്പിച്ച അമ്പാൻ എന്ന കഥാപാത്രവും വലിയ സ്വീകാര്യതയാണ് പേക്ഷകർക്കിടയിൽ നേടുന്നത്. രോമാഞ്ചം എന്ന ജിതു മാധവന്റെ ആദ്യ ചിത്രത്തിലെ നിരൂപ് എന്ന കഥാപാത്രവും സജിൻ ഗോപുവിന്റെ ശ്രദ്ധേയമായ വേഷമായിരുന്നു. ഇപ്പോഴിതാ ഫഹദുമായുള്ള ചിത്രീകരണ സമയത്തെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സജിൻ ഗോപു. താൻ ഫഹദിന്റെ കടുത്ത ആരാധകനാണ് എന്നാണ് സജിൻ പറയുന്നത്. ഫഹദിന്റെ കൂടെ ഒരിക്കലെങ്കിലും ഒരു സീന്‍ ചെയ്യാന്‍ പറ്റുമോ എന്ന് എപ്പോഴും ആഗ്രഹിച്ചിട്ടുണ്ടെന്നും സജിൻ പറയുന്നു.

May be an image of 1 person

“ഫഹദിന്റെ ഒരു കടുത്ത ആരാധകനാണ് ഞാന്‍. അദ്ദേഹത്തിന്റെ കൂടെ ഒരിക്കലെങ്കിലും ഒരു സീന്‍ ചെയ്യാന്‍ പറ്റുമോ എന്ന് എപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ ഇത്ര പെട്ടെന്ന് തന്നെ അതിന് സാധിക്കുമെന്ന് കരുതിയില്ല. അദ്ദേഹത്തിനോടൊപ്പം അഭിനയിക്കുമ്പോള്‍ ആ ഒരു തരത്തിലേക്ക് എന്റെ അഭിനയം കൊണ്ടെത്തിക്കാന്‍ സാധിക്കുമോ എന്നൊക്കെ ആദ്യം സംശയിച്ചിരുന്നു.

പക്ഷെ വര്‍ക്ക് ചെയ്യാന്‍ വളരെ രസകരവും സുഖകരവുമാണ്. പലപ്പോഴും ഫഹദുമായി ചെയ്യാന്‍ പോകുന്ന രംഗത്തെക്കുറിച്ച് ആദ്യംതന്നെ അവതരിപ്പിക്കും. അദ്ദേഹവും അതുപോലെ തന്നെ തിരിച്ചും നമ്മളോട് എങ്ങനയായിരിക്കും ആ രംഗം അവതരിപ്പിക്കുക എന്നത് കാണിച്ചു തരും. ഫഹദ് ഫാസില്‍ ആണ് ആവേശം.” എന്നാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സജിൻ പറഞ്ഞത്.

മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?