ജഗതി ചേട്ടന്റെ സീൻ ആയിരുന്നു ആ രംഗം ചെയ്യുമ്പോൾ ഓർമ്മ വന്നത്: സജിൻ ഗോപു

ജിതു മാധവൻ- ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആവേശം’ ഗംഭീര പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. പതിമൂന്ന് ദിവസങ്ങൾ കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിലും കയറിയിരുന്നു. ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ആവേശത്തിലെ രംഗ.

ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള രസകരമായ സംഭവ വികാസങ്ങൾ ബ്ലാക്ക് ഹ്യൂമറിന്റെയും ഗ്യാങ്ങ്സ്റ്റർ സ്പൂഫിന്റെയും പശ്ചാത്തലത്തിൽ പറയുന്നതുമാണ് ആവേശത്തിന്റെ പ്രമേയം.

ഫഹദിന്റെ കൂടെ ഏറ്റവും കൂടുതൽ പ്രശംസകൾ നേടിയ കഥാപാത്രമായിരുന്നു സജിൻ ഗോപു അവതരിപ്പിച്ച അമ്പാൻ. എന്തിനും ഏതിനും രംഗണ്ണന്റെ കൂടെ കട്ടയ്ക്ക് നിൽക്കുന്ന അമ്പാൻ തിയേറ്ററുകളിൽ മികച്ച കയ്യടിയാണ് നേടിയത്. ചിത്രത്തിലെ ശ്രദ്ധേയമായ ഒരു രംഗമായിരുന്നു അമ്പാൻ കുട്ടികൾക്ക് തോക്ക് പരിചയപ്പെടുത്തികൊടുക്കുന്ന രംഗം. ഇപ്പോഴിതാ ആ രംഗം ജഗതി ശ്രീകുമാർ വെട്ടം എന്ന ചിത്രത്തിൽ തോക്കുപയോഗിക്കുന്ന രംഗത്തിൽ നിന്നും ഇൻസ്പയേഡ് ആയി ചെയ്തതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സജിൻ ഗോപു.

May be an image of 7 people, wrist watch and road

“ഗൺ പരിചയപ്പെടുത്തി കൊടുക്കുന്ന ഒരു സീനുണ്ട്. ആ സീൻ എടുക്കുന്നതിന് മുമ്പ് ജിത്തു എന്നോട് പറഞ്ഞു, അളിയാ ഇങ്ങനെയൊരു സീനാണ്. തോക്ക് പരിചയപ്പെടുത്തി കൊടുക്കുകയാണ് ആദ്യം പൊട്ടില്ല പിന്നെ മൊത്തം പൊട്ടും. ഇതാണ് അവസ്ഥ.

ഞാൻ അത് എങ്ങനെ ചെയ്യണം എന്നെല്ലാം ആലോചിച്ചു. എല്ലാരുമായിട്ട് ചർച്ചയൊക്കെ നടത്തി. വെട്ടം സിനിമയിൽ ജഗതി ചെയ്തിട്ടുണ്ട് അതുപോലൊരു സാധനം. എ. കെ 47 എടുത്തിട്ട് ഫ്ലൂട്ട് പോലെ വായിക്കുന്നത്. പിന്നെ അത് കയ്യിൽ നിന്ന് പൊട്ടുകയാണ്. ചെയ്യുന്ന സമയത്ത് അതൊക്കെ എന്റെ മനസിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് അത് ചെയ്യുന്നത്. അത് ശരിക്കും വർക്കായി. പ്രേക്ഷകർക്ക് ഒരുപാട് ഇഷ്‌ടപ്പെടുന്ന സീനാണത്.” എന്നാണ് ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സജിൻ ഗോപു പറഞ്ഞത്.

May be an image of 1 person

അതേസമയം റിലീസ് ചെയ്ത് പതിമൂന്ന് ദിവസങ്ങൾ കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബിലെത്തിയത്. ഓപ്പണിംഗ് ദിനത്തില്‍ ആഗോളതലത്തില്‍ 10 കോടിക്ക് മുകളില്‍ നേടിയ ചിത്രം കേരളത്തില്‍ മാത്രം 4 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയിരുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ എല്ലാം 3 കോടിക്ക് മുകളില്‍ കളക്ഷന്‍ ചിത്രം കേരളത്തില്‍ നിന്നും നേടിയിട്ടുണ്ട്. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’, ‘ആടുജീവിതം’, ‘പ്രേമലു’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം 100 കോടി ക്ലബ്ബില്‍ എത്തുന്ന നാലാമത്തെ ചിത്രമാണ് ആവേശം. ഫഹദിന്റെ ആദ്യ നൂറ് കോടി ചിത്രം കൂടിയാണിത്.

അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിതു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം