'ചിലര്‍ ചെക്ക് തരുന്നത് 'പാഷാണം ഷാജി' എന്ന പേരില്‍, ഒരുപാട് വലഞ്ഞിട്ടുണ്ട്'; തുറന്നു പറഞ്ഞ് സാജു നവോദയ

കോമഡി സ്‌കിറ്റില്‍ അവതരിപ്പിച്ച കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സാജു നവോദയ. കോമഡി സ്‌കിറ്റില്‍ പാഷാണം ഷാജി എന്ന പേരില്‍ എത്തിയതോടെയാണ് നടന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഈ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയതിന് ശേഷം സംഭവിച്ച രസകരമായ കാര്യങ്ങളാണ് സാജു ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.

”പാഷാണം ഷാജി ഉള്ളത് കൊണ്ടാണ് വീട്ടില്‍ അരി മേടിക്കുന്നത്. അതുകൊണ്ട് ആ പേര് വിളിക്കുന്നതില്‍ വിഷമമോ, ആ പേര് കൊണ്ടുനടക്കുന്നത് ബാധ്യതയായോ തോന്നിയിട്ടില്ല. എന്റെ കുടുംബത്തിലെ പുതുതലമുറക്കാര്‍ക്ക് എന്റെ യഥാര്‍ത്ഥ പേര് അറിയില്ല.”

”ചിലപ്പോള്‍ പരിപാടികള്‍ക്ക് പോയി വരുമ്പോള്‍ പാഷാണം ഷാജി എന്ന പേരില്‍ ചിലര്‍ ചെക്ക് തരുമ്പോള്‍ വലഞ്ഞിട്ടുണ്ട്. കാരണം ആ പേരില്‍ എനിക്ക് ബാങ്ക് അക്കൗണ്ട് ഇല്ല” എന്നാണ് സാജു അമൃത ടിവിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവെ പറഞ്ഞത്.

എല്ലാവരെയും തമ്മില്‍ തല്ലിക്കാന്‍ അപാരമായ മിടുക്കുള്ള ഒരു നാട്ടിന്‍പുറത്തെ പാഷാണമായിരുന്നു സാജു മഴവില്‍ മനോരമയിലെ സ്‌കിറ്റില്‍ അവതരിപ്പിച്ച പാഷണം ഷാജി എന്ന കഥാപാത്രം. അതേസമയം, 2014ല്‍ മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 എന്ന ചിത്രത്തിലൂടെയാണ് സാജു സിനിമാ രംഗത്തേക്ക് എത്തുന്നത്.

തുടര്‍ന്ന് വെള്ളിമൂങ്ങ, അമര്‍ അക്ബര്‍ അന്തോണി, ആടുപുലിയാട്ടം എന്നിവയുള്‍പ്പെടെ അമ്പതിലധികം സിനിമകളില്‍ അഭിനയിച്ചു. ആടുപുലിയാട്ടത്തില്‍ സാജു ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. 2018ല്‍ കരിങ്കണ്ണന്‍ എന്ന സിനിമയില്‍ നായക വേഷത്തിലും അഭിനയിച്ചിട്ടുണ്ട്.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം