അന്ന് അദ്ദേഹം എന്റെ മുറിയില്‍ തന്നെയായിരുന്നു, എപ്പോഴും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്നവനാണെന്ന് പറയുമായിരുന്നു: സാജു നവോദയ

ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ തന്റേതായ രീതിയിലുള്ള മാനറിസങ്ങളും സംഭാഷണരീതിയും കൊണ്ട് മലയാളികളെ ചിരിപ്പിച്ച നടനാണ് കോട്ടയം പ്രദീപ്. താരത്തിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് കോമഡി താരമായ സാജു നവോദയ. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് സാജു പ്രതികരിച്ചത്.

അദ്ദേഹത്തിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടല്‍ ഉണ്ടാക്കി. താന്‍ സിനിമയില്‍ വന്ന കാലം മുതല്‍ അഭിനയിച്ച എല്ലാ സിനിമകളിലും പ്രദീപേട്ടന്‍ ഉണ്ടായിരുന്നു. തന്റെ കുടുംബവുമായും അദ്ദേഹത്തിന് നല്ല സൗഹൃദമുണ്ടായിരുന്നു. പല കാര്യങ്ങളും അദ്ദേഹം നമുക്ക് പറഞ്ഞു തരും, ആരോഗ്യ കാര്യങ്ങളൊക്കെ.

ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയില്‍ തങ്ങള്‍ രണ്ടാളും മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ആ സിനിമയില്‍ ചിത്രീകരണ വേളയില്‍ അദ്ദേഹം തന്റെ റൂമിന്റെ അപ്പുറമായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. അതിനാല്‍ തന്നെ അദ്ദേഹം എപ്പോഴും തന്റെ മുറിയില്‍ തന്നെയായിരുന്നു.

തന്റെ കുടുംബാംഗം തന്നെയായിരുന്നു. നല്ല വേഷങ്ങള്‍ ചെയ്യുമ്പോഴും അദ്ദേഹം പറയുമായിരുന്നു താന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്നവനാണ് എന്ന്. അതുപോലെ അദ്ദേഹം എപ്പോഴും ചിരിച്ചുകൊണ്ട് മാത്രമേ സംസാരിക്കുകയുള്ളൂ. ആരോടും ദേഷ്യപ്പെട്ടു കണ്ടിട്ടില്ല.

താന്‍ ചോദിച്ചിട്ടുണ്ട് ചേട്ടന് ദേഷ്യം വരില്ലേ എന്ന്. അപ്പോള്‍ അദ്ദേഹം പറയും താന്‍ തന്നോട് തന്നെ ആ ദേഷ്യം കാട്ടുമെന്ന്. തികച്ചും ഒരു പാവം മനുഷ്യന്‍ ആയിരുന്നു എന്നാണ് സാജു നവോദയ പറയുന്നത്. ഇന്നു പുലര്‍ച്ചെ നാലിനാണ് കോട്ടയം പ്രദീപ് വിട വാങ്ങിയത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം