ഇത്തരമൊരു അവസരം ആദ്യമായാണ്; സലാർ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്

യാഷ് നായകനായെത്തിയ കെ. ജി. എഫ് എന്ന ഒരൊറ്റ സിനിമയിലൂടെ ഇന്ത്യൻ സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ച സംവിധായകനാണ് പ്രശാന്ത് നീൽ. തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായി  പ്രശാന്ത് നീലിന്റെ അടുത്ത സിനിമയായ ‘സലാർ’ വരുമ്പോൾ വലിയ പ്രതീക്ഷകളിലാണ് സിനിമ പ്രേക്ഷകർ.

ഇപ്പോഴിതാ സലാറുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. സലാറിന്റെ ഡബ്ബിംഗ് പൂർത്തിയായി എന്നാണ് പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്.
ആദ്യമായാണ് ഒരു കഥാപാത്രത്തിന് അഞ്ച് ഭാഷകളിൽ സ്വന്തം ശബ്ദത്തിൽ പൃഥ്വിരാജ് ഡബ്ബ് ചെയ്തിരിക്കുന്നത്.

“അങ്ങനെ സലാർ ഡബ്ബിം​ഗ് പൂർത്തിയാക്കി. കാലങ്ങളായി ഞാൻ വർക്ക് ചെയ്തിട്ടുള്ള വിവിധ ഭാഷാ ചിത്രങ്ങളിലുടനീളമുള്ള കഥാപാത്രങ്ങൾ സ്വന്തം ശബ്ദം നൽകാനുള്ള ഭാ​ഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്. ചില കഥാപാത്രങ്ങൾക്ക് പല ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്. എന്നാൽ ഒരു കഥാപാത്രത്തിന് 5 വ്യത്യസ്ത ഭാഷകളിൽ ഒരേ സിനിമയിൽ ഡബ്ബ് ചെയ്യുന്നത് ഇതാദ്യമാണ്. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, പിന്നെ നമ്മുടെ മലയാളം. 2023 ഡിസംബർ 22ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ദേവയും വരദയും നിങ്ങളെ കാണാൻ എത്തും” എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിനാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം. വിജയ് കിരഗണ്ടൂരാണ് സലാറിന്റെ നിർമാണം.
ഇന്ത്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ചിത്രീകരിച്ച ഒരു മാസ് ആക്ഷൻ അഡ്വഞ്ചർ ചിത്രമാണ് സലാർ. ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ഉടൻ തുടങ്ങും. ശ്രുതി ഹാസൻ നായികയാകുന്ന ഈ ചിത്രം ഇന്ത്യയിൽ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യും.

കൂടാതെ ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 400 കോടിക്ക് മുകളിലാണ് സലാറിന്റെ ബഡ്ജറ്റ്. രവി ബസൂർ ആണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ