പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല, റിലീസ് ചെയ്ത് 30 ദിവസത്തിനുള്ളില്‍ 'സലാര്‍' ഒ.ടി.ടിയില്‍; സ്ട്രീമിംഗ് ഈ പ്ലാറ്റഫോമില്‍..

പ്രഭാസ്-പൃഥ്വിരാജ് ചിത്രം ‘സലാര്‍’ ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിക്കുന്നു. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ എത്തിയ സലാര്‍ പ്രഭാസിന്റെ കരിയറില്‍ ‘ബാഹുബലി’ക്ക് ശേഷം ഉണ്ടായ സൂപ്പര്‍ ഹിറ്റ് ചിത്രമാണ്. നടന്‍ പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം മലയാളി പ്രേക്ഷകരും ആവേശത്തോടെ ഏറ്റെടുത്തിരുന്നു.

705 കോടിക്ക് മുകളിലാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ഇന്ന് അര്‍ധരാത്രി മുതല്‍ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും. വന്‍ പ്രീ റിലീസ് ഹൈപ്പുമായി റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് തിയേറ്ററുകളില്‍ സമ്മിശ്ര അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. വിചാരിച്ചത്ര കളക്ഷന്‍ സിനിമയ്ക്ക് നേടാനായിട്ടില്ല.

എങ്കിലും മികച്ച ഓപ്പണിംഗ് ചിത്രത്തിന് ലഭിച്ചിരുന്നു. ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് സലാര്‍. കെജിഎഫ് പോലെതന്നെ ഒരു ഗംഭീര ദൃശ്യ വിരുന്ന് തന്നെയാണ് സലാറിലും പ്രശാന്ത് നീല്‍ ഒരുക്കിയിട്ടുള്ളത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍

ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂരാണ് സലാറിന്റെ നിര്‍മാണം. ശ്രുതി ഹാസന്‍ നായികയായി എത്തിയ സലാര്‍ ഇന്ത്യയില്‍ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തത്. രവി ബസൂര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ആകെ 2 മണിക്കൂര്‍ 55 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം.