താന്‍ കടുത്ത ബോഡി ഷെയ്മിംഗിന് ഇരയായിട്ടുണ്ടെന്ന് നടന്‍ സലിം കുമാര്‍. പണ്ട് തന്നെ എല്ലാവരും മത്തക്കണ്ണന്‍ എന്നാണ്. തന്റെ ശബ്ദം മാത്രം സിനിമയില്‍ ഉള്‍പ്പെടുത്താമെന്ന് പറഞ്ഞ് പലരും വിളിച്ചിട്ടുണ്ട്. സിബിക്കും ഉദയനും തന്റെ ചിരി ഇഷ്ടമല്ലാത്തത് കൊണ്ട് അവരുടെ സിനിമയില്‍ നിന്ന് തന്നെ മാറ്റിയിട്ടുണ്ട് എന്നാണ് സലീം കുമാര്‍ പറയുന്നത്.
തന്റെ ശബ്ദം മാത്രം സിനിമയില്‍ ഉള്‍പ്പെടുത്തുന്നതിന് ഒരുപാട് പേര്‍ തന്നെ സമീപിച്ചിട്ടുണ്ട്. ചിലതൊക്കെ താന്‍ ഒഴിവാക്കി വിട്ടു. ഗ്രാമത്തെ കുറിച്ചുള്ള ഇന്‍ട്രോയൊക്കെ പറയാനാണ് ഏറെയും അവസരങ്ങള്‍ വന്നിട്ടുള്ളത്. പറ്റുന്നതൊക്കെ ചെയ്തിരുന്നു. പിന്നെ കാക്ക, അലമാര പോലുള്ളവയ്ക്കും ശബ്ദം കൊടുത്തിട്ടുണ്ട്.
ഡ്രാമ സ്‌റ്റൈലില്‍ ഇടയ്ക്ക് ഡയലോഗ് പറയാറുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല. അറിയാതെ തെന്നി വീഴുന്ന സമയങ്ങള്‍ ചിലപ്പോള്‍ ഉണ്ടാകും. ഇപ്പോള്‍ കോമഡി ഷോയില്‍ വരെ തന്റെ ചിരി തമാശയ്ക്കായി ഉപയോഗിക്കുന്നുണ്ട്. പക്ഷെ സിബിക്കും ഉദയനും തന്റെ ചിരി ഇഷ്ടമല്ലാത്തതുകൊണ്ട് അവരുടെ സിനിമയില്‍ നിന്നും തന്നെ മാറ്റിയിട്ടുണ്ട്.
മായാജാലം സിനിമയില്‍ അഭിനയിക്കാന്‍ കലാഭവന്‍ മണിയുടെ ഡേറ്റ് കിട്ടിയില്ല. അന്ന് കലാഭവന്‍ മണി തിളങ്ങി നില്‍ക്കുന്ന കാലമായിരുന്നു. അതുകൊണ്ടാണ് താനും വേറെ മൂന്നാല് പേരും ഓഡീഷന് പോയത്. അവിടെ ചെന്ന് കുറച്ച് നേരം തമാശയൊക്കെ പറഞ്ഞ് പെര്‍ഫോം ചെയ്തു.
ശേഷം ഒരു സീനില്‍ തന്നെ അഭിനയിപ്പിച്ചിട്ട് സിബിയും ഉദയനും പറഞ്ഞുവിട്ടു. താന്‍ ചെന്നു എന്ന കാരണം കൊണ്ട് മാത്രമാണ് ഒരു സീനില്‍ അഭിനയിപ്പിച്ചത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സംസാരിച്ചപ്പോഴാണ് സിബിയും ഉദയനും പറഞ്ഞത് മനപൂര്‍വം റോള്‍ തരാതിരുന്നതാണ്. നിങ്ങളുടെ ചിരി കണ്ടപ്പോള്‍ ആക്കി ചിരിക്കുന്നപോലെ തോന്നിയെന്ന്.
തന്നെ മത്തകണ്ണന്‍ എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. കാരണം തന്റെ മുഖത്ത് രണ്ട് കണ്ണ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. തന്റെ രൂപത്തെപ്പറ്റി ലാല്‍ ജോസ് വരെ അങ്ങനെ പറഞ്ഞ് കളിയാക്കിയിട്ടുണ്ട്. അതുകേട്ട് തനിക്ക് നാണം വന്നിട്ടുണ്ട് എന്നാണ് സലിം കുമാര്‍ ഒരു മാധ്യമത്തോട് പ്രതികരിക്കുന്നത്.