ഇളയമകന്‍ വ്യാജ ഐഡന്റിറ്റിയില്‍ കേരളത്തില്‍ തന്നെ ജോലി ചെയ്യുന്നു, അച്ഛന്റെ കാര്യം മറച്ചുവച്ചിരിക്കുകയാണ്; വെളിപ്പെടുത്തി സലിം കുമാര്‍

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമാണ് സലിം കുമാറിന്റെ കുടുംബവും ലാഫിങ് വില്ലയും. അച്ഛന്റെ വഴി പിന്തുടര്‍ന്ന് സലിം കുമാറിന്റെ മകള്‍ ചന്തു സിനിമയില്‍ എത്തിക്കഴിഞ്ഞു. ‘പൈങ്കിളി’ എന്ന ചിത്രമാണ് ചന്തു സലിമിന്റെതായി ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. എന്നാല്‍ സലിം കുമാറിന്റെ രണ്ടാമത്തെ മകന്‍ ആരോമല്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്.

ആരോമല്‍ വ്യാജ ഐഡന്റിറ്റിയില്‍ കേരളത്തില്‍ ജോലി ചെയ്യുകയാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സലിം കുമാര്‍ ഇപ്പോള്‍. തിരുവനന്തപുരത്തെ ഐടി സെക്ടറിലാണ് മകന്‍ ജോലി ചെയ്യുന്നത്. ഇവിടെ അച്ഛന്റെ തൊഴില്‍ എന്തെന്ന് പോലും മകന്‍ ആരോമല്‍ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല വ്യാജ ഐഡന്റിറ്റിയിലാണ് മകന്‍ ജോലി ചെയ്യുന്നത്.

ഇന്‍സ്റ്റഗ്രാം പേജ് പോലും പ്രൈവറ്റ് ആക്കിയാണ് ആരോമലിന്റെ ജീവിതം എന്നാണ് സലിം കുമാര്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം, മഞ്ഞുമ്മല്‍ ബോയ്‌സ്, മാലിക്, നടികര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ചന്തു സലിം കുമാര്‍ മലയാള സിനിമയില്‍ ഇടം നേടിക്കഴിഞ്ഞു.

നേരത്തെ തന്റെ കൗണ്ടര്‍ അടിക്കാനുള്ള കഴിവ് ഇളയമകനും കിട്ടിയിട്ടുണ്ടെന്ന് സലിം കുമാര്‍ പറഞ്ഞിരുന്നു. തന്റെ അമ്മയ്ക്കും കൗണ്ടര്‍ അടിക്കാനുള്ള അപാര ഹ്യൂമര്‍ സെന്‍സ് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ തങ്ങള്‍ മക്കള്‍ രണ്ടാമതൊന്ന് ആലോചിച്ചിട്ടേ എന്തും പറയാറുള്ളുവെന്നും സലിം കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Latest Stories

IPL 2025: എന്തുവാ ഹിറ്റ്മാനേ നീ ഈ കാണിക്കുന്നേ,; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി രോഹിത് ശർമ്മ

പൊലീസ് ഉദ്യോഗസ്ഥനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവച്ചുവീഴ്ത്തി കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് പൊലീസ്

സംഘപരിവാര്‍ ആക്രോശങ്ങള്‍ക്കിടെ മുഖ്യനെത്തി; പിവിആറില്‍ എമ്പുരാന്‍ കാണാനെത്തിയത് കുടുംബസമേതം

നിലവില്‍ പിപി ദിവ്യ മാത്രമാണ് കേസില്‍ പ്രതി, കുറ്റപത്രത്തില്‍ തൃപ്തിയില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

IPL 2025: നാണമില്ലേ മുംബൈ ഇത്തരം പ്രവർത്തി കാണിക്കാൻ; ആ താരത്തെ പുറത്താക്കിയത് എന്ത് കൊണ്ടെന്ന് ആരാധകർ

ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം; കേരളത്തിലെ എംപിമാര്‍ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് കെസിബിസി

IPL 2025: ഇങ്ങനെ പോയാൽ രാജകുമാരന്റെ കാര്യത്തിൽ തീരുമാനമാകും; ശുഭ്മാൻ ഗില്ലിന് ഓറഞ്ച് ക്യാപ് സാധ്യത നിറം മങ്ങുന്നു

IPL 2025: എന്തുവാടാ പിള്ളേരെ നിങ്ങൾ ഈ കാണിക്കുന്നേ; ഫീൽഡിങ്ങിൽ മുംബൈ ഇന്ത്യൻസ് കാണിച്ചത് വമ്പൻ അബദ്ധം

കോഴിക്കോട് ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്കായി പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍

IPL 2025: ആർസിബി കപ്പ് നേടാത്തതിന്റെ കാരണം ടീമിന്റെ ആ പ്രശ്നങ്ങളായിരുന്നു: എ ബി ഡിവില്ലിയേഴ്സ്