ട്രെയിലറില്‍ കണ്ടത് ബോബി ചെമ്മണ്ണൂര്‍ തന്നെയോ? സലീംകുമാര്‍ പറയുന്നത് ഇങ്ങനെ

ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ അത് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ കയറിപറ്റാനുള്ള കാരണം അതില്‍ ബോബി ചെമ്മണ്ണൂരിനോട് സാദൃശ്യമുള്ള സലീംകുമാറിന്റെ വേഷമാണ്.

എന്നാല്‍ ട്രെയിലറില്‍ കാണുന്ന രൂപം ബോബി ചെമ്മണ്ണൂരിന്റെ ആണോ അല്ലയോ എന്നിപ്പോള്‍ പറയുന്നില്ല, കഥാപാത്രത്തിന്റെ പേര് ഗോപി കരിമണ്ണൂര്‍ എന്നാണെന്നാണ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സലീംകുമാര്‍ പറയുന്നത്.

ഫുട്‌ബോളുമായി സിനിമയ്ക്കുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സലീംകുമാര്‍ നല്‍കിയ മറുപടി.

ലോക ഫുട്‌ബോള്‍ ഇതിഹാസം മെസി ഇതില്‍ അഭിനയിക്കുന്നുണ്ടെന്നതാണ് പ്രത്യേകത. അതുകൊണ്ട് റൊണാള്‍ഡോ ഫാന്‍സ് നിരാശപ്പെടരുത് . അദ്ദേഹത്തെ എവിടെയെങ്കിലും നിങ്ങള്‍ കണ്ടാല്‍ അതിന് ഞാന്‍ ഉത്തരവാദിയല്ല. ഒന്നുകൂടി പറയുന്നു റൊണാള്‍ഡോ ഫാന്‍സ് നിരാശപ്പെടരുത്, അതാണ് സസ്‌പെന്‍സ്.

തന്റെ മുന്‍ ചിത്രങ്ങളായ കംപാര്‍ട്ട്‌മെന്റ്, കറുത്ത ജൂതന്‍ തുടങ്ങിയ ചിത്രങ്ങള്‍ വാണിജ്യപരമായി വിജയമാവില്ല എന്ന ഉത്തമ ബോധ്യത്തോടെ തന്നെയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ, ഇത് തന്റെ ആദ്യ വാണിജ്യ ചിത്രമാണ്. താന്‍ അഭിനയിച്ച സിനിമകളില്‍ പല തരത്തിലുള്ള തമാശകളും പറഞ്ഞിട്ടുണ്ട്. പക്ഷെ, ഈ സിനിമയില്‍ കുടുംബ പ്രേക്ഷകര്‍ക്ക് കാണാനും കേള്‍ക്കാനും പറ്റുന്ന കാര്യങ്ങള്‍ മാത്രമെ ഉണ്ടാകു എന്നും സലീംകുമാര്‍ വ്യക്തമാക്കി.