പാര്‍ട്ടി സെക്രട്ടറി ശിപാര്‍ശ ചെയ്താലോ ഇന്റര്‍വ്യൂവിന് മാര്‍ക്ക് കൂട്ടിക്കൊടുത്താലോ സിനിമയില്‍ നില്‍ക്കാന്‍ കഴിയില്ല: സലിം കുമാര്‍

സിനിമയിലെ നെപ്പോട്ടിസം എന്നും ചര്‍ച്ചകളില്‍ നിറയാറുണ്ട്. ബോളിവുഡില്‍ നെപ്പോട്ടിസം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സലിം കുമാര്‍. മക്കളെ സിനിമയിലേക്കു കൊണ്ടുവരാന്‍ എന്തുകൊണ്ട് ഇതുവരെ ശ്രമിച്ചില്ല എന്ന ചോദ്യത്തോടാണ് സലിം കുമാര്‍ പ്രതികരിച്ചത്.

”പാര്‍ട്ടി സെക്രട്ടറി ശുപാര്‍ശ ചെയ്താലോ ഇന്റര്‍വ്യൂവിന് മാര്‍ക്ക് കൂട്ടിക്കൊടുത്താലോ സിനിമയില്‍ നില്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. അടിസ്ഥാനപരമായി സിനിമാവാസനയും പ്രതിഭയും വേണം. കടലിലെ ആമ കടല്‍ക്കരയില്‍ വന്നാണ് മുട്ടയിടുന്നത്. ഏകദേശം 100 മീറ്ററോളം കരയിലേക്കു വരും.”

”മണലില്‍ കുഴിയെടുത്ത് മുട്ടയിട്ട് കുഴി മൂടി അതു കടലിലേക്ക് പോവും. മുട്ട വിരിഞ്ഞു പുറത്തുവരുന്ന കുഞ്ഞുങ്ങള്‍ നേരെ പടിഞ്ഞാറേക്ക് പോയി കടലിലിറങ്ങും. അതു കിഴക്കോട്ടോ തെക്കോട്ടോ വടക്കോട്ടോ പോവില്ല. ഇതാണ് ജന്മവാസന. ഒന്നോ രണ്ടോ സിനിമയില്‍ ശുപാര്‍ശ കൊണ്ടുനില്‍ക്കാം.”

”പക്ഷെ, മൂന്നാമത്തെ സിനിമയില്‍ അതു പറ്റില്ല. അതറിയാവുന്നതു കൊണ്ടാണ് ഞാന്‍ രണ്ടുമക്കളേയും നന്നായി പഠിപ്പിച്ചത്. ചന്തു ഇംഗ്ലിഷ് സാഹിത്യത്തില്‍ പിജിയും എല്‍എല്‍ബിയും കഴിഞ്ഞ ശേഷമാണ് ഇപ്പോള്‍ സിനിമയില്‍ സജീവമായത്” എന്നാണ് സലിം കുമാര്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സലിം കുമാര്‍ പറയുന്നത്.

അതേസമയം, അച്ഛന് പിന്നാലെ മകന്‍ ചന്തുവും സിനിമയില്‍ എത്തിയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് ചിത്രത്തിലെ ചന്തുവിന്റെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. നടികര്‍ എന്ന ടൊവിനോ ചിത്രത്തിലാണ് ചന്തു ഒടുവില്‍ വേഷമിട്ടത്.

Latest Stories

2026ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൻ്റെ പട്ടികയിൽ നിന്ന് ഹോക്കി, ഷൂട്ടിംഗ്, ക്രിക്കറ്റ്, ബാഡ്മിൻ്റൺ, ഗുസ്തി എന്നിവയെ ഒഴിവാക്കിയതിൽ പ്രതിഷേധം

ബിഎസ്എന്‍എല്‍ ലോഗോയിലും ഭാരത്; അടിമുടി മാറി ബിഎസ്എന്‍എല്‍ ലോഗോ

ഭക്ഷണത്തില്‍ ചത്ത പല്ലി; ശ്രീകാര്യം സിഇടി എന്‍ജിനീയറിംഗ് കോളേജിലെ ക്യാന്റീന്‍ പൂട്ടിച്ച് വിദ്യാര്‍ത്ഥികള്‍

യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാളെ എത്തും; പ്രിയങ്ക ഗാന്ധി ലോക്‌സഭയിലെത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് കെസി വേണുഗോപാല്‍

ISL: ആരാധകരുടെ അനിയന്ത്രിതമായ പെരുമാറ്റം; കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയിൽ മുഹമ്മദൻ ഫുട്ബോൾ ക്ലബിന് ഒരു ലക്ഷം രൂപ പിഴ

'ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു...ഹെലികോപ്റ്റർ വന്നു'; പോസ്റ്റുമായി പൃഥ്വിരാജ്

ഒടുക്കത്തെ ബുദ്ധി തന്നെ ബിസിസിഐയുടെ, ആവനാഴിയിൽ പണിയുന്നത് അസ്ത്രത്തെ; ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അവനെ കളത്തിൽ ഇറക്കുന്നു

'കല്യാണി പ്രിയദർശൻ വിവാഹിതയായി'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം എന്ത്?

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ്: മോദി VS യോഗി, എസ്പി VS കോണ്‍ഗ്രസ്; യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!