'നാൻ കടവുളിൽ' വില്ലനായി അവസരം കിട്ടിയതാണ്, എന്നാൽ അത് വേണ്ടെന്ന് വെച്ചു: സലിം കുമാർ

മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് സലിം കുമാർ. മലയാളികൾ എല്ലാ കാലത്തും ഓർത്തിരിക്കുന്ന ഒരുപാട് നല്ല കോമഡി രംഗങ്ങൾ സലിം കുമാർ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. പുലിവാൽ കല്ല്യാണത്തിലെ മണവാളൻ, കല്ല്യാണ രാമനിലെ പ്യാരി എന്നീ കഥാപാത്രങ്ങളൊക്കെ ഇന്നും നമ്മുടെ പ്രിയപ്പെട്ടതാണ്.

സലിം അഹമദ് സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സലിം കുമാർ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ കരിയറിൽ താൻ ചെയ്യാതെ പോയ ഒരു സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സലിം കുമാർ.

ബാല സംവിധാനം ചെയ്ത് ആര്യ നായകനായെത്തിയ ‘നാൻ കടവുൾ’ എന്ന ചിത്രത്തിലെ വില്ലൻ വേഷം താൻ വേണ്ടെന്ന് വെച്ചതാണെന്നാണ് സലിം കുമാർ പറയുന്നത്. എന്നാൽ ഡേറ്റ് ഇഷ്യൂ കാരണം അത് നീണ്ടു പോവുകയും പിന്നീട് ആ സിനിമയിൽ നിന്ന് പിന്മാറുകയാണുണ്ടായാതെന്നും സലിം കുമാർ പറയുന്നു.

“വിട്ട് കളഞ്ഞിട്ട് കുറ്റബോധം തോന്നിയ ഒരുപാട് വേഷങ്ങളുണ്ട്. അതൊക്കെ തമിഴിലാണ്. തമിഴിൽ ബാല സംവിധാനം ചെയ്‌ത നാൻ കടവുൾ എന്ന ചിത്രത്തിലേക്ക് വില്ലനായിട്ട് എന്നെ വിളിച്ചിരുന്നു. എനിക്ക് കോൾ വരുമ്പോൾ തന്നെ പറഞ്ഞത്, സാർ ഇത് ലാൻഡ് ചെയ്യാൻ പറ്റിയ പടമാണ്, ഭാവനയാണ് ഇതിലെ നായിക എന്നാണ്. ഞാൻ ആദ്യം തന്നെ പറഞ്ഞു, എനിക്ക് തമിഴ് അറിയില്ലെന്ന്.

എന്നാൽ ആ ചിത്രത്തിൽ എല്ലാം മലയാളികൾ ആയിരുന്നു. സ്ക്രിപ്റ്റ് എഴുതുന്നത് ജോഷി സാറിൻ്റെയൊക്കെ സിനിമയിൽ എഴുതിയിട്ടുള്ള ആളാണ്. ചിത്രത്തിൽ കൊളപുള്ളി ലീലയുണ്ട്, ഭാവനയുണ്ട്, പിന്നെ നടൻ ആര്യ പാതി മലയാളിയാണ്. അങ്ങനെ ഞാൻ സിനിമ ചെയ്യാമെന്ന് പറഞ്ഞു. ഒരുപാട് പേരോട് ഞാൻ വിളിച്ചു പറഞ്ഞപ്പോൾ എല്ലാവരും പറഞ്ഞു, അത് വിട്ട് കളയരുതെന്ന്. അങ്ങനെ ഓക്കെ പറഞ്ഞപ്പോൾ ഡേറ്റൊക്കെ എനിക്ക് അയച്ചു തന്നു.

പിന്നീട് സെറ്റിൻ്റെ പണിയൊക്കെ ഉള്ളത് കൊണ്ട് ഒരു മാസം കൂടി അതിന്റെ ഷൂട്ട് തുടങ്ങുന്നത് നീണ്ടു. ആ സമയത്ത് എനിക്ക് തോന്നി, ഈ പടം ചെയ്താൽ എനിക്ക് മലയാളത്തിൽ സിനിമയുണ്ടാവില്ലെന്ന്. അതിന് വേണ്ടി താടി വളർത്തുന്നുണ്ടായിരുന്നു ഞാൻ. ആ താടിയുമായി ചിലപ്പോൾ ഹിമാലയത്തിലേക്ക് പോവേണ്ടി വരും ഞാൻ. പിന്നെ ഞാൻ വിളിച്ചിട്ട് ആ സിനിമയിലേക്ക് ഇല്ലെന്ന് പറഞ്ഞു.” എന്നാണ് മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സലിം കുമാർ പറഞ്ഞത്.

Latest Stories

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍