തന്ത വൈബ്, അമ്മാവന്‍ എന്ന് പറയുന്ന 2കെ കിഡ്‌സ് എന്താണ് കണ്ടുപിടിച്ചിട്ടുള്ളത്? അറിയാവുന്നത് ഹലോ ഗയ്‌സ് ഉണ്ടംപൊരി കിട്ടുമെന്ന്; ന്യൂജെനെ ട്രോളി സലീം കുമാര്‍

സോഷ്യല്‍ മീഡിയയിലെ തന്ത വൈബ്, അമ്മാവന്‍ വിളികളോട് പ്രതികരിച്ച് നടന്‍ സലിം കുമാര്‍. ഈ 2കെ കിഡ്‌സ് എന്ന് പറയുന്നവര്‍ എന്തെങ്കിലും കണ്ടുപിടിച്ചിട്ടുണ്ടോ എന്നാണ് സലിം കുമാര്‍ ചോദിക്കുന്നത്. നമ്മുടെ കാലഘട്ടത്തിലുള്ളവര്‍ കണ്ടുപിടിച്ച കമ്പ്യൂട്ടറും മൊബൈലും ഉപയോഗിക്കുന്ന വര്‍ഗമാണ് ന്യൂജെന്‍ എന്ന് പറയുന്നവര്‍ എന്നാണ് സലിം കുമാര്‍ പറയുന്നത്. മാത്രമല്ല, ഫുഡ് വ്‌ളോഗ് എന്ന പേരിലുള്ള വീഡിയോകളെ നടന്‍ ട്രോളുന്നുമുണ്ട്.

മനോരമയുടെ ഹോര്‍ത്തൂസ് സാഹിത്യോത്സവത്തിലാണ് സലിം കുമാര്‍ സംസാരിച്ചത്. ”ഞാനൊരു കാര്യം ചോദിക്കട്ടെ, പഴയ കാലഘട്ടക്കാരെ അമ്മാവന്‍, അപ്പൂപ്പന്‍ എന്ന് എന്ത് വേണമെങ്കിലും വിളിക്കട്ടെ. ഈ പുതിയ 2കെ കിഡ്‌സ് എന്താണ് കണ്ടുപിടിച്ചേക്കണത്? കമ്പ്യൂട്ടര്‍ കണ്ടുപിടിച്ചത് അവരല്ല, അത് അവര് ഉപയോഗിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചത് അവരല്ല, അതും ഉപയോഗിക്കുന്നുണ്ട്.”

”ഞങ്ങളുടെ തലമുറയില്‍പെട്ട ആളുകള്‍ കണ്ടുപിടിച്ച സാധനങ്ങള്‍ ഉപയോഗിക്കാന്‍ വേണ്ടി ഒരു വര്‍ഗ്ഗം. അതാണ് ന്യൂജെന്‍. ഇവര് കണ്ടുപിടിച്ചിട്ടുണ്ട്, ഗയ്‌സ് ഇവിടെ നല്ല ചായ കിട്ടും ഗയ്‌സ്.. ഉണ്ടംപൊരി കിട്ടും ഗയ്‌സ്.. എന്നല്ലാതെ ഞാന്‍ ഇത് കണ്ടുപിടിച്ചു എന്നൊന്ന് പറഞ്ഞു താ നിങ്ങള്‍. ഫുഡ് എവിടെ കിട്ടുമെന്ന് അറിയില്ല, എന്നിട്ട് ഫുഡ് വ്‌ളോഗര്‍ എന്ന് പറയും.”

”ഇവിടെ നല്ല ഉണ്ടംപൊരിയും ചായയും കിട്ടും, ഗയ്‌സ് നല്ല അലുവയും മീന്‍കറിയും കിട്ടും ഇവിടെ, അങ്ങനെ വൃത്തികെട്ട കോമ്പിനേഷന്‍. ഒരു നല്ല കോമ്പിനേഷന്‍ ആണെങ്കില്‍ കുഴപ്പമില്ല. പേര് കേട്ടിട്ടുണ്ടോ ചായക്കടകളുടെ, കുഞ്ഞുമോന്റെ അപ്പന്റെ ചായക്കട, അളിയന്റെ മോന്റെ ചായക്കട.. പണ്ട് എന്തൊക്കെ ആയിരുന്നു..”

”ഹോട്ടല്‍ വൃന്ദാവനം, ഹോട്ടല്‍ ഹരേ കൃഷ്ണ ഹരേ രാമാ അങ്ങനെ ഭക്തിനിര്‍ഭരമായ പേരായിരുന്നു. ഇപ്പോള്‍ ആദാമിന്റെ മോന്റെ ചായക്കട എന്നൊക്കെ പേരിട്ട്, നല്ല പേരിട്ടു കൂടെ. എന്നിട്ട് നാടന്‍ പൊറോട്ട കിട്ടുമെന്ന്. ഫോറിനില് എത്ര രാജ്യത്താണെന്ന് അറിയാമോ പൊറോട്ടയുള്ളത്” എന്നാണ് സലിം കുമാര്‍ പറയുന്നത്.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം