പ്രശസ്ത മെക്‌സിക്കന്‍, അമേരിക്കന്‍ നടിയും ചലച്ചിത്ര നിര്‍മ്മാതാവുമാണ് സല്‍മ ഹയേക് പിനോള്‍ട്ട്. തെരേസ എന്ന ടെലി നോവെലയിലും റൊമാന്റിക് നാടകമായ എല്‍ കാലിജോണ്‍ ഡി ലോസ് മിലാഗ്രോസിലും അഭിനയിച്ചുകൊണ്ടാണ് അവര്‍ തന്റെ കരിയര്‍ ആരംഭിച്ചത്.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ വിവാഹിതര്‍ക്ക് ഒരു നിര്‍ദ്ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി. വിവാഹജീവിതത്തില്‍ ലൈംഗികതയില്‍ അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമാണെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. നിരന്തരമായുള്ള സെക്‌സ് പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തെ ബലപ്പെടുത്തുന്നതിനേക്കാള്‍ ഉലയ്ക്കാനാണ് സാധ്യതയെന്ന് സല്‍മ പറയുന്നു.
ജാഡ പിങ്കറ്റ് സ്മിത്തിന്റെ ‘റെഡ് ടേബിള്‍ ടോക്കിലായിരുന്നു നടിയുടെ പ്രതികരണം. ‘സെക്‌സ് എന്നത് സന്തോഷകരമായ ദാമ്പത്യത്തിന്റെ താക്കോലല്ല, മാത്രമല്ല നിരന്തരം നിങ്ങള്‍ സെക്‌സിലേര്‍പ്പെടുകയാണെങ്കില്‍ അതിനൊരു പാര്‍ശ്വഫലം കൂടിയുണ്ട്. ഇത് എല്ലാ ദിവസവും ആണെങ്കില്‍ അതിന്റെ ആകര്‍ഷണം നഷ്ടപ്പെടും.
നിങ്ങള്‍ പരസ്പരമുള്ള നിങ്ങളുടെ കെമിസ്ട്രി നിലനിര്‍ത്തുന്നത് വളരെ പ്രധാനമാണ്. സന്തോഷിക്കണം, പരസ്പരം പ്രണയിക്കാന്‍ പഠിക്കണം, ഒന്നിച്ച് യാത്രകള്‍ പോകണം അങ്ങനെ ജീവിതത്തെ കരുപ്പിടിപ്പിക്കണം. അതല്ലാതെ ഇതില്‍ മാത്രം മുഴുകിയാല്‍ സന്തോഷം കണ്ടെത്താനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.