സല്‍മാന്‍ സ്ത്രീകളുടെ കാര്യത്തില്‍ അങ്ങനെ ഇടപെടാറില്ല, വാര്‍ത്ത വ്യാജമെന്ന് നടി

നടന്‍ സല്‍മാന്‍ ഖാന്റെ സിനിമാ സെറ്റില്‍ സ്ത്രീകള്‍ക്ക് കഴുത്തിറക്കം കൂടിയ വസ്ത്രങ്ങളിടാന്‍ അനുവാദമില്ലെന്ന വാര്‍ത്ത തള്ളി ബോളിവുഡ് താരം ഷെഹനാസ് ഗില്‍. സെറ്റിലെ വസ്ത്രധാരണത്തില്‍ പ്രചരിക്കുന്നതു പോലെ യാതൊരുവിധ നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടില്ല എന്നാണ് ഷെഹനാസ് പറയുന്നത്.

‘കിസി ക ഭായ് കിസി കി ജാന്‍ എന്ന ചിത്രത്തിന് പിന്നാലെ നടി പലക് തിവാരി നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ സെറ്റിലെ വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞത്. ഇത് വലിയ വാര്‍ത്തയായിരുന്നു. അതിന് പിന്നാലെയാണ് ഷെഹനാസിന്റെ പ്രതികരണം.

‘ഒരിക്കലും അങ്ങനെയല്ല. വസ്ത്രധാരണത്തില്‍ നിബന്ധനകളൊന്നും അദ്ദേഹം സെറ്റില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. സല്‍മാന്‍ ബിഗ് ബോസിലേത് പോലെയാണ് സെറ്റിലും. ഒരു വ്യത്യാസവും എനിക്ക് തോന്നിയിട്ടില്ല. എപ്പോഴും നല്ല ഉപദേശം നല്‍കി ഞങ്ങളെ മോട്ടിവേറ്റ് ചെയ്യുന്നു.

കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആദ്ദേഹം എപ്പോഴും പറയാറുള്ളത്. എല്ലാവരോടും വളരെ കാര്യമായാണ് പെരുമാറുന്നത്. അദ്ദേഹമുള്ള സെറ്റ് വളരെ രസകരമാണ്,’ ഷെഹ്നാസ് വ്യക്തമാക്കി.

സെറ്റില്‍ സ്ത്രീകള്‍ക്ക് കഴുത്ത് ഇറങ്ങിയ വസ്ത്രങ്ങള്‍ അദ്ദേഹം അനുവദിക്കില്ല. പലര്‍ക്കും സല്‍മാന്റെ സെറ്റിനെ കുറിച്ച് ധാരണയില്ല. എല്ലാവരും വൃത്തിയായി വസ്ത്രം ധരിക്കണമെന്നാണ് സല്‍മാന്റെ നിര്‍ദേശം. അക്കാര്യത്തില്‍ നടന്‍ കണിശക്കാരനാണ്, എന്നായിരുന്നു നടി പലക് തിവാരി അഭിമുഖത്തില്‍ പറഞ്ഞത്.

Latest Stories

'വലിയ കസേരകൾ കിട്ടട്ടെ, സന്ദീപ് വാര്യർ ബലിദാനികളെ വഞ്ചിച്ചു'; കോൺഗ്രസ്സ് പ്രവേശനത്തിൽ പരിഹസിച്ച് കെ സുരേന്ദ്രൻ

ഐപിഎല്‍ മെഗാ ലേലത്തിന് 574 താരങ്ങള്‍; സൂപ്പര്‍ താരത്തെ ഒഴിവാക്കി; പൂര്‍ണ്ണ ലിസ്റ്റ്

ഉപതിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും; രണ്ട് ദിവസങ്ങളിലായി ആറ് പൊതുയോഗങ്ങൾ

സര്‍ക്കാര്‍ ജോലി വാങ്ങി തരാം; ദിഷ പഠാനിയുടെ പിതാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും

'അപ്രസക്തനായ വ്യക്തി'; സന്ദീപ് വാര്യരുടെ ചുവട് മാറ്റത്തിൽ പ്രതികരിച്ച് പ്രകാശ് ജാവ്‌ദേക്കർ

ഒടുവിൽ നിനക്ക് അത് സാധിച്ചല്ലോ, നായകനെക്കാൾ സന്തോഷത്തിൽ ഹാർദിക് പാണ്ഡ്യാ; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അമരന്‍ പ്രദര്‍ശിപ്പിക്കണ്ട, തിയേറ്ററിന് നേരെ ബോംബേറ്; പ്രതിഷേധം കടുക്കുന്നു

അർഹതപ്പെട്ട സഹായം കേന്ദ്രം നിഷേധിക്കുന്നു; കേരളത്തോട് മാത്രം എന്തുകൊണ്ടാണ് ഈ സമീപനം: മന്ത്രി കെ ​രാ​ജൻ

രാഹുലോ അഭിമന്യു ഈശ്വരനോ അല്ല! രോഹിത്തിന്റെ അഭാവത്തില്‍ മറ്റൊരു ഓപ്പണറെ നിര്‍ദ്ദേശിച്ച് രവി ശാസ്ത്രി