57 വയസായതേയുള്ളൂ. വിവാഹത്തിന് ഇനിയും സമയമുണ്ട്, എന്റെ പ്രണയകഥകള്‍ എനിക്കൊപ്പം മണ്ണടിയും: സല്‍മാന്‍ ഖാന്‍

തന്റെ പ്രണയങ്ങളെക്കുറിച്ച് ഇനി തുറന്നുപറയാനില്ലെന്ന് സല്‍മാന്‍ ഖാന്‍. ഒരു ജീവചരിത്രമെഴുതുകയാണെങ്കില്‍ തന്റെ പ്രണയാനുഭവങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തുമോ എന്ന ഒരു ഇന്റര്‍വ്യൂവറുടെ ചോദ്യത്തിന് മറുപടിയായാണ് ചില കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞത്. അങ്ങനെയൊന്നുണ്ടാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ പ്രണയകഥകള്‍ തനിക്കൊപ്പം മണ്ണടിയും എന്നും സല്‍മാന്‍ വ്യക്തമാക്കി.

വിവാഹത്തെക്കുറിച്ചും നടന്‍ തന്റെ കാഴ്ച്ചപ്പാട് പങ്കുവെച്ചു. ജീവിതത്തിലേക്ക് ശരിയായ ഒരാള്‍ വന്നാല്‍ വിവാഹത്തേക്കുറിച്ച് ആലോചിക്കാം. ദൈവം തീരുമാനിക്കുമ്പോള്‍ അത് നടക്കും. വിവാഹത്തിന് രണ്ട് വ്യക്തികള്‍ വേണം.

ആരെങ്കിലും ഒരാള്‍ യെസ് പറയുമ്പോള്‍ മറ്റേയാളുടെ ഭാഗത്ത് നിന്നും നോ എന്ന ഉത്തരമായിരിക്കും ഉണ്ടാവുക. രണ്ട് ഭാഗത്തുനിന്നും നോ വന്നിട്ടുണ്ട്. രണ്ട് കൂട്ടരും യെസ് പറയുന്ന അവസരത്തില്‍ വിവാഹം നടക്കും. 57 വയസായതേയുള്ളൂ. ഇനിയും സമയമുണ്ട്.’ സല്‍മാന്‍ പറഞ്ഞു.

Read more

ഫര്‍ഹാദ് സംജി സംവിധാനം ചെയ്ത കിസി കാ ഭായ് കിസി കി ജാന്‍ എന്ന ചിത്രത്തിലാണ് സല്‍മാന്‍ ഖാന്‍ നായകനായി ഈയിടെ തിയേറ്ററുകളിലെത്തിയ ചിത്രം. പൂജ ഹെഗ്‌ഡേയാണ് നായിക. വെങ്കടേഷ്, ജ?ഗപതി ബാബു തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളില്‍.