തിയേറ്ററിലെ പടക്കം പൊട്ടിക്കൽ; പ്രതികരണവുമായി സൽമാൻ ഖാൻ

സൽമാൻ ഖാൻ നായകനായ ‘ടൈഗര്‍ 3’ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ എത്തിയത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിയേറ്ററില്‍ എത്തിയ സല്‍മാന്‍ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ തിയേറ്ററിൽ പടക്കം പൊട്ടിച്ചാണ് ഫാൻസ് ചിത്രത്തെ വരവേറ്റത്.

സ്‌ക്രീനില്‍ സല്‍മാന്‍ മാസ് കാണിക്കുമ്പോള്‍ മാലേഗാവിലെ ആരാധകര്‍ ആഘോഷിച്ചത് തിയേറ്ററിനകത്ത് പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ്. തിയേറ്ററിനകത്ത് ഒരു ദീപാവലി ആഘോഷം തന്നെ നടന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൽമാൻ ഖാൻ.

“ടൈഗർ 3 പ്രദർശനത്തിനിടയിൽ തിയേറ്ററിനകത്ത് പടക്കം പൊട്ടിച്ചതായി ഞാൻ കേട്ടു. ഇത് വളരെ അപകടകരമാണ്. മറ്റുള്ളവരെയും നമ്മളെതന്നെയും അപകടത്തിലാക്കാതിരിക്കാം. സുരക്ഷിതരായിരിക്കൂ” എന്നാണ് സൽമാൻ ഖാൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

തിയേറ്റര്‍ അധികൃതര്‍ക്കും സിനിമ കാണാനെത്തിയവര്‍ക്കും ഇത് ഭയങ്കര ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍. പടക്കം പൊട്ടിത്തെറിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ സംഭവത്തില്‍ ആളപായമൊന്നുമില്ല.

ഇതിന് പുറമേ ടൈഗര്‍ 3 കളിക്കുന്ന മറ്റു ചില തിയേറ്ററുകളിലും സമാനരീതിയിലുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. സംഭവങ്ങളുടെ വീഡിയോ എത്തിയതോടെ വന്‍ വിമര്‍ശനമാണ് ലഭിക്കുന്നത്. യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായ ചിത്രത്തില്‍ വലിയ താരനിരയാണുള്ളത്. കത്രീന കൈഫ് ആണ് ചിത്രത്തില്‍ നായിക.

Latest Stories

'കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്'; മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിൽ കേന്ദ്രത്തോട് ഹൈക്കോടതി

കാശ് നല്‍കണം, ചിരഞ്ജീവിയെ കാണാം; യുകെയില്‍ പണം പിരിച്ച് ഫാന്‍സ് മീറ്റ്, വിമര്‍ശിച്ച് താരം

ആശ വര്‍ക്കര്‍മാരുടെ സമരം; പിന്നില്‍ തീവ്രവാദ ശക്തികളെന്ന് ഇപി ജയരാജന്‍

താമരശ്ശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരൻ; എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിൻ്റെ സുഹൃത്ത് എംഡിഎംഎയുമായി പിടിയിൽ

ഇക്കാര്യം ഉറപ്പാക്കിയോ? ഇല്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ യുപിഐ സേവനങ്ങള്‍ റദ്ദാകും

കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസ്; പീഡനം അമ്മ അറിഞ്ഞിരുന്നുവെന്ന് പൊലീസ്, അമ്മക്കെതിരെ കേസെടുക്കും

കേരളത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഇത് ഉചിതമായ സമയം; തിരികെയെത്തുന്ന പ്രവാസികള്‍ക്ക് സംരംഭം തുടങ്ങാം; സര്‍ക്കാര്‍ സഹായിക്കുമെന്ന് മന്ത്രി പി രാജീവ്

മറ്റൊന്നും വെച്ച് പറയാനില്ല അല്ലെ, രോഹിത്തിനെ കളിയാക്കി പിഎസ്എൽ ടീം മുൾട്ടാൻ സുൽത്താൻ; വിമർശനം ശക്തം

'ആശ സമരത്തിന് പിന്നിൽ കമ്യൂണിസ്റ്റ് വിരുദ്ധ മഴവിൽ സഖ്യം, സമരത്തിന്റെ ലക്ഷ്യം പ്രശ്നമാണ്'; വിമർശിച്ച് എം വി ഗോവിന്ദൻ

ഇംഗ്ലീഷ്- മലയാളം മീഡിയം വിദ്യാർത്ഥികൾക്കിടയിലെ പ്രശ്നം; മലപ്പുറത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം, മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു