'എൻ്റെ സിനിമയിലൂടെ ഹിറ്റായി മാറിയ പല നടൻമാരും പിന്നെ എന്നെ തിരിഞ്ഞു നോക്കിയിട്ടുമില്ല, ഡേറ്റ് തന്നിട്ടുമില്ല'; സംവിധായകൻ

ഹിറ്റ് ചിത്രങ്ങളിലൂടെ നിരവധി താരങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് സമദ് മങ്കട. ഇപ്പോഴിതാ തന്റെ സിനിമകളിലൂടെ നായകൻമാരായി മാറുകയും, പിന്നീട് ഒരു ഡേറ്റിനു വേണ്ടി താൻ പിറകെ നടക്കേണ്ടി വരുകയും ചെയ്ത താരങ്ങളെയും കുറിച്ച് സമദ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.

തന്റെ കിച്ചാമണി എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യയും ബിജുമേനോനും ഹിറ്റായി മാറുന്നത്. ആ ചിത്രത്തിന് ശേഷം ഇരുവരുടേയും ഡേറ്റിനു വേണ്ടി താൻ പിറകെ നടന്നിരുന്നെങ്കിലും കിട്ടിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.

കിച്ചാമണി എന്ന സിനിമയിൽ മാധ്യമ പ്രവർത്തകനായാണ് ജയസൂര്യ എത്തിയത്. അന്ന് അദ്ദേഹം സിനിമയിലെത്തിയിട്ടുണ്ടെങ്കിലും കാര്യമായ റോളുകൾ ഒന്നും കിട്ടി തുടങ്ങിയിട്ടില്ല. ബിജു മേനോനും അങ്ങനെ തന്നെയായിരുന്നു. സിനിമകൾ ചെയ്യുന്നുണ്ടായിരുന്നുവെങ്കിലും അഭിനയത്തിൽ ഒരു ബ്രക്ക് കിട്ടിയത് കിച്ചാമണി എന്ന ചിത്രത്തിന് ശേഷമാണ്.

പിന്നീട് ഇരുവർക്കും കൂടുതൽ സിനിമ കിട്ടുകയും ഇരുവരും കൂടുതൽ തിരക്കുകളിലേയ്ക്ക് മാറുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. പക്ഷേ നല്ല സ്നേഹമുള്ളവരാണ് ഇരുവരും, നമ്മുക്ക് ഒരു പരിഗണന ഇന്നും അവർ താരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നും ബിജു മേനോൻ്‍റെ ഒരു ഡേറ്റ് കിട്ടിയാൽ താൻ ഇന്നും സിനിമ ചെയ്യാൻ തയ്യാറാണെന്നും സമദ് കൂട്ടിച്ചേർത്തു

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം