കുറച്ചുമാസങ്ങളായി എന്റെ എല്ലാ സാഹചര്യവും മനസ്സിലാക്കിയവന്‍ നീയാണ്, നീ എന്നെ പിന്മാറാന്‍ അനുവദിക്കില്ലെന്ന് അറിയാം; ട്രെയ്‌നറെ കുറിച്ച് സമാന്ത

അടുത്തിടെയാണ് തനിക്ക് മയോസിറ്റിസ് എന്ന അപൂര്‍വ്വ അസുഖം ബാധിച്ചിട്ടുണ്ടെന്ന് നടി സമാന്ത തുറന്ന് പറഞ്ഞത്. പേശികളെ ബാധിക്കുന്ന അസുഖമാണ് സമാന്തയ്ക്ക്. ഖുശി ശാകുന്തളം, അറേഞ്ച്‌മെന്റ്‌സ് ഓഫ് ലൗ, സിതാഡെല്‍ തുടങ്ങി നിരവധി സിനിമകള്‍ സമാന്തയുടേതായി ഇനിയും പുറത്തിറങ്ങാനുണ്ട്. ഇവയില്‍ മിക്കതും ആക്ഷന്‍ ആവശ്യമുള്ള ചിത്രങ്ങളുമാണ്. ഈ സവിശേഷ സാഹചര്യത്തില്‍ അസുഖം സാമന്തയുടെ കരിയറിനെ തന്നെ ബാധിക്കുമോ എന്ന് ആശങ്കയുയരുന്നുണ്ട്.

ഇപ്പോഴിതാ നടി പങ്കുവെച്ച ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. തന്റെ ഫിറ്റ്‌നസ് ട്രെയ്‌നറോടൊപ്പമുള്ള ചിത്രമാണ് സമാന്ത പങ്കുവെച്ചത്. ട്രെയ്‌നര്‍ ജുനൈദ് തനിക്ക് ജിലേബി സമ്മാനിച്ച സന്തോഷമാണ് സമാന്ത പങ്കുവെച്ചത്

ജിലേബിക്ക് ഞാന്‍ അര്‍ഹയാണെന്ന് ജുനൈദ് ഒരിക്കലും കരുതിയിരുന്നില്ല. പക്ഷെ ഇന്ന് അവന് തോന്നി. യശോദയുടെ വിജയം ആഘോഷിക്കാന്‍. പ്രത്യേകിച്ചും ആക്ഷന്‍ രം?ഗങ്ങള്‍. കഴിഞ്ഞ കുറച്ച മാസങ്ങളായി എന്റെ എല്ലാ സാഹചര്യവും കണ്ടത് നീ ആണ്. എന്റെ താഴ്ചകള്‍, ദുര്‍ബലതകള്‍, എന്റെ കണ്ണീര്‍, ഹൈ ഡോസ് സ്റ്റെറോയ്ഡ് തെറാപ്പികള്‍ എല്ലാം. നീ എന്നെ പിന്‍മാറാന്‍ അനുവ?ദിച്ചില്ല. നീ ഒരിക്കലും എന്നെ പിന്‍മാറാന്‍ അനുവദിക്കില്ലെന്ന് എനിക്കറിയാം,’ സമാന്ത കുറിച്ചതിങ്ങനെ.

അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സമാന്ത രോഗത്തെക്കുറിച്ച് പറയവേ സാമന്ത വികാരഭരിതയായിരുന്നു. പ്രചരിക്കുന്നപ്രകാരം തന്റെ ജീവന്‍ അപകടത്തിലല്ലെന്നും അത്തരം വാര്‍ത്തകള്‍ അനാവശ്യം ആണെന്നും സമാന്ത വ്യക്തമാക്കി.

Latest Stories

നിലപാട് തിരുത്തി; ആശാ വർക്കർമാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി

ആരൊക്കെ എത്ര തെറി വിളിച്ചാലും എങ്ങും ഏശീല്ലാ, സിനിമയില്ലേല്‍ ഒരു തട്ടുകട തുടങ്ങും: സീമ ജി നായര്‍

INDIAN CRICKET: സെഞ്ച്വറി അടിച്ചിട്ടും ഉപകാരമില്ല, ഇഷാന്‍ കിഷനിട്ട് വീണ്ടും പണിത് ബിസിസിഐ, ആ മൂന്ന് താരങ്ങള്‍ക്ക് പുതിയ കരാര്‍ നല്‍കും, റിപ്പോര്‍ട്ട് നോക്കാം

IPL 2025: അവന്റെ ആ കൊമ്പത്തെ പേരും പെരുമയും ഇല്ലെങ്കിൽ ഇപ്പോൾ ടീമിൽ നിന്ന് പുറത്താണ്, ഇന്ത്യൻ താരത്തെ വിമർശിച്ച് മൈക്കിൾ വോൺ

'പാർലമെൻററി വ്യാമോഹം ചെറുക്കാനാകാതെ പാർട്ടി നിൽക്കുന്നു'; വിമർശിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ അവലോകന റിപ്പോര്‍ട്ട്

എസ്ബിഐ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസപ്പെട്ടു; വാര്‍ഷിക കണക്കെടുപ്പിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍

തെക്കൻ ബെയ്റൂത്തിൽ ഇസ്രായേൽ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു

'ഇൻസെന്റീവ് കൂട്ടുന്ന കാര്യം പരിഗണിക്കും, സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അറിയിച്ചു'; ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വീണ ജോർജ്

പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; അഞ്ച് പേര്‍ ഗുരുതരാവസ്ഥയില്‍

പ്രശസ്തി നേടിയത് ഐറ്റം നമ്പറുകളിലൂടെ, ഇനി സിനിമയില്‍ ഭരതനാട്യം അവതരിപ്പിക്കണം: മലൈക അറോറ