'ഉയരെ' നിങ്ങളെ കോപത്തിലാഴ്ത്തും, കരയിക്കും, ചിന്തിപ്പിക്കും, സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കും: സാമന്ത

പാര്‍വതി തിരുവോത്ത് കേന്ദ്രകഥാപാത്രമായി എത്തിയ ഉയരെയ്ക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തെ പ്രശംസിച്ച് പ്രമുഖരടക്കം നിരവധി പേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് തെന്നിന്ത്യന്‍ നടി സാമന്ത. ട്വിറ്ററിലൂടെയാണ് സാമന്തയുടെ പ്രശംസ.

” ഉയരെ.. പോയി കാണുക തന്നെ വേണം.. അത് നിങ്ങളെ കോപത്തിലാഴ്ത്തും, കരയിക്കും, ചിന്തിപ്പിക്കും, സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കും.. നിങ്ങളില്‍ പ്രതീക്ഷ നിറയ്ക്കും.. നിങ്ങളെ സ്വാധീനിക്കും..” സാമന്ത ട്വീറ്റ് ചെയ്തു. സംവിധായകന്‍ മനു അശോകന്‍, തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് എന്നിവരെയും സാമന്ത അഭിനന്ദിച്ചു.

നോട്ട്ബുക്കിനു ശേഷം പാര്‍വതിയും ബോബിസഞ്ജയ് ടീം ഒരുമിച്ച സിനിമയാണ് “ഉയരെ”. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.വി ഗംഗാധരന്‍ അവതരിപ്പിക്കുന്ന ചിത്രം എസ് ക്യൂബിന്റെ ബാനറില്‍ അദ്ദേഹത്തിന്റെ മക്കളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ