'ആ റിസ്‌ക് എടുത്തു, ഇത്രയും ആളുകള്‍ വിളിക്കുമെന്നും മെസേജ് അയക്കുമെന്നും പ്രതീക്ഷിച്ചില്ല'; തുറന്നു പറഞ്ഞ് സാമന്ത

ഫാമിലി മാന്‍ സീസണ്‍ 2-വിലെ സാമന്തയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഫാമിലി മാനില്‍ രാജലക്ഷ്മി ശേഖരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള തീരുമാനം എടുത്തത് ഒരു ചൂതാട്ടം പോലെയായിരുന്നെന്ന് സാമന്ത പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.

‘ക്യൂട്ട് ഗേള്‍’ കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നത് കൊണ്ട് തന്നെ രാജലക്ഷ്മി ശേഖര്‍ എന്ന കഥാപാത്രം തന്നെ സംബന്ധിച്ച് വലിയ റിസ്‌ക് ആയിരുന്നു. ഇത്രയും ആളുകള്‍ വിളിക്കുമെന്നും മെസേജ് അയക്കുമെന്നും താന്‍ പ്രതീക്ഷിച്ചില്ല. ഇത് വരെ തന്നെ വിളിക്കാത്ത ആളുകള്‍ പോലും വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു എന്ന് സമാന്ത പറയുന്നു.

ചെന്നൈയില്‍ ഒളിവില്‍ കഴിയുന്ന ഒരു എല്‍.ടി.ടി.ഇ പ്രവര്‍ത്തക ആയാണ് സാമന്ത ഫാമിലി മാനില്‍ എത്തിയത്. ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഇരയായി കൊലയാളിയായി മാറിയ കഥാപാത്രമായുള്ള സാമന്തയുടെ പ്രകടനം സീരീസിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.

കഥാപാത്രത്തിന് വേണ്ട പഠനത്തിന്റെ ഭാഗമായി ഒരുപാട് ഡോക്യുമെന്ററികളും വീഡിയോകളും കണ്ടിരുന്നതായും അത് ഗുണം ചെയ്തുവെന്നും താരം പറയുന്നു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി സീരീസിലെ ഫൈറ്റ് സീനുകളും സാമന്ത തന്നെയാണ് ചെയ്തിരുന്നത്.

Latest Stories

'ജനുവരി 20നകം എല്ലാ ബന്ദികളെയും മോചിപ്പിക്കണം'; ഹമാസിന് അന്ത്യശാസനം നൽകി ഡൊണാൾഡ് ട്രംപ്

ക്രിക്കറ്റിൽ വീണ്ടും ഞെട്ടിക്കുന്ന സംഭവം; കളിക്കാൻ താരങ്ങൾ ഇല്ല, അവസാനം പരിശീലകൻ തന്നെ കളത്തിലേക്ക് ഇറങ്ങേണ്ടി വന്നു; സംഭവം വൈറൽ

36 മണിക്കൂര്‍ ആണ് ക്ലൈമാക്‌സ് ഫൈറ്റ് ഷൂട്ട് ചെയ്തത്, ഒന്ന് ചാടാന്‍ പറഞ്ഞാല്‍ ഉണ്ണി രണ്ട് ചാടും..; 'മാര്‍ക്കോ' കലാസംവിധായകന്‍

തുടർ തോൽവിയും ദയനീയ പ്രകടനവും, സൂപ്പർതാരങ്ങൾക്കും പരിശീലകനും എതിരെയുള്ള ബിസിസിഐ നടപടി ഇങ്ങനെ

വയനാട് ഡിസിസി ട്രഷററുടേത് ആത്മഹത്യയല്ല കൊലപാതകം; രാഹുലിനെയും പ്രിയങ്കയേയും ചോദ്യം ചെയ്യണമെന്ന് ബിജെപി

പോരാട്ട വഴി ഉപേക്ഷിക്കാൻ മാവോയിസ്റ്റുകള്‍; കേരളത്തിൽ നിന്നടക്കമുള്ള 8 നേതാക്കൾ കീഴടങ്ങും

അതിരുവിട്ട സ്ത്രീ സൗന്ദര്യ വർണനയും ലൈംഗികാതിക്രമം; നിലപാട് വ്യക്തമാക്കി ഹൈക്കോടതി

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിലെ പണപ്പിരിവ്; ദിവ്യ ഉണ്ണിക്കെതിരെയും അന്വേഷണം? പണം എത്തിയ അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കുന്നു

'അശ്ലീല ചിത്രം പ്രചരിപ്പിച്ചു'; നടി മാല പാര്‍വതിയുടെ പരാതിയില്‍ യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് പൊലീസ്

ടിബറ്റിലുണ്ടായ ഭൂകമ്പത്തില്‍ മരണം 126 ആയി ഉയര്‍ന്നു; 400 പേര്‍ക്ക് പരിക്ക്; 30000 പേരെ രക്ഷപ്പെടുത്തി; തുടര്‍ഭൂകമ്പ ഭീതിയില്‍ ആളുകളെ ഒഴിപ്പിക്കുന്നു