തെലുങ്ക് സിനിമയിലെ ലൈംഗികാതിക്രമങ്ങളും പുറത്ത് വരണം, തെലങ്കാന സര്‍ക്കാറും റിപ്പോര്‍ട്ട് പുറത്തുവിടണം: സാമന്ത

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പോലൊന്ന് തെലുങ്ക് സിനിമാ മേഖലയിലും വേണമെന്ന് സാമന്ത. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്തും ഡബ്ല്യൂസിസിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുമാണ് താരം രംഗത്തെത്തിയത്. സമാനമായ ഒന്ന് തെലങ്കാന സര്‍ക്കാരും കൊണ്ടുവരണമെന്നാണ് സാമന്തയുടെ ആവശ്യം.

തെലുങ്ക് സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങള്‍ അടക്കം പുറത്തു വരേണ്ടതുണ്ട്. സിനിമ മേഖലയിലെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഇത്തരമൊരു നീക്കം ഏറെ സഹായകമാണ് എന്നാണ് സാമന്ത അഭിപ്രായപ്പെട്ടിരിക്കുന്നത്.

തെലുങ്ക് സിനിമയിലെ വനിതകള്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു. കേരളത്തിലെ ഡബ്ല്യൂസിസി അവരുടെ പ്രയത്‌നങ്ങള്‍ക്ക് തീര്‍ച്ചായായും കയ്യടി അര്‍ഹിക്കുന്നുണ്ട്. ചരിത്ര പ്രധാനമായ ഒരു നീക്കത്തിലേക്ക് കാര്യങ്ങളെ കൊണ്ടു ചെന്നെത്തിച്ചത് അവരാണ്.

തെലങ്കാന സര്‍ക്കാരിനോട്, ഞങ്ങള്‍ ഒരാവശ്യം മുന്നോട്ടുവയ്ക്കുകയാണ്. തെലുങ്ക് സിനിമ മേഖലയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിടണം. സുരക്ഷിതമായ ഒരു തൊഴിലിടത്തിന് അത് അനിവാര്യമാണ് എന്നാണ് സാമന്ത പറയുന്നത്.

അതേസമയം, തെലുങ്ക് സിനിമാ രംഗത്ത് രൂപീകരിച്ച സബ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് വോയ്‌സ് ഓഫ് വിമന്‍ എന്ന സംഘടന. വോയ്‌സ് ഓഫ് വിമനിന്റെ ആവശ്യപ്രകാരം തെലങ്കാന സര്‍ക്കാര്‍ ഒരു സബ് കമ്മിറ്റിയെ സിനിമാ രംഗത്തെ ചൂഷണങ്ങള്‍ പഠിക്കാന്‍ നേരത്തെ നിയോഗിച്ചിരുന്നു.

അവര്‍ നല്‍കിയ റിപ്പോര്‍ട്ടും അതിജീവിതരുടെ സ്വകാര്യതകളും സംരക്ഷിച്ച് റിപ്പോര്‍ട്ട് പുറത്ത് വിടണം എന്നാണ് ആവശ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകാന്‍ സമഗ്ര നയരൂപീകരണം വേണം എന്നും വോയ്സ് ഓഫ് വിമന്‍ ആവശ്യപ്പെടുന്നുണ്ട്.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി