ദിലീപ് ചിത്രത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടോ? പ്രതികരിച്ച് സാമന്ത

ദിലീപ് ചിത്രം ‘ക്രേസി ഗോപാലന്‍’ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു. ക്രേസി ഗോപാലനില്‍ ആദ്യം സാമന്തയെ ആയിരുന്നു നായികയായി തീരുമാനിച്ചിരുന്നത്, എന്നാല്‍ ഉയരക്കുറവ് കാരണം മാറ്റുകയായിരുന്നു എന്ന് ചിത്രത്തിന്റെ ദീപു കരുണാകരന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

സംവിധായകന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയായിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സാമന്ത ഇപ്പോള്‍. ‘ശാകുന്തളം’ എന്ന പുതിയ ചിത്രത്തിന്റെ കൊച്ചിയില്‍ പ്രസ് മീറ്റിലാണ് സാമന്ത സംസാരിച്ചത്.

‘അന്ന് ദിലീപ് ചിത്രത്തിന്റെ സ്‌ക്രീന്‍ ടെസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്, ഇന്ന് ശാകുന്തളത്തിന്റെ പ്രൊമോഷനായി കേരളത്തില്‍ എത്തിനില്‍ക്കുന്നു, പിറകിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ എന്ത് തോന്നുന്നു’ എന്നായിരുന്നു സാമന്തയോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.

”ഒരുപാട് ഓഡിഷനുകളില്‍ നിന്നും റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊക്കെ മറന്നുപോയി. കരിയറിന്റെ തുടക്കത്തില്‍ റിജക്ട് ചെയപ്പെട്ടിട്ടുണ്ട് എന്നത് ഓര്‍ക്കുന്നുണ്ട്. ഇതുവരെയുള്ള യാത്രയില്‍ എനിക്ക് ഫുള്‍ ക്രെഡിറ്റ് എടുക്കാനാവില്ല.”

”ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച ആളുകളുമൊത്ത് വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. എന്റെ വിജയം അവര്‍ക്കൊപ്പം പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ കരിയറില്‍ പല സമയത്ത് ഒരു സ്റ്റെപ്പ് കൂടുതല്‍ മുന്നോട്ട് വെക്കാന്‍ സഹായിച്ചത് അവരാണ്” എന്നാണ് സാമന്ത പറഞ്ഞത്.

Latest Stories

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം