കൂടുതല്‍ തെറ്റുകളിലേക്ക് പോകാന്‍ സാധിക്കില്ല, വേണ്ടെന്ന് വച്ചത് 15 ഓളം ബ്രാന്‍ഡുകള്‍, നഷ്ടമായത് കോടികള്‍: സാമന്ത

15 ഓളം ബ്രാന്‍ഡുകളുടെ ഓഫറുകള്‍ വേണ്ടെന്ന് വച്ചതായി നടി സാമന്ത. മിനിമം മൂന്ന് ഡോക്ടര്‍മാരോട് എങ്കിലും ചോദിച്ചിട്ട് മാത്രമേ താന്‍ ഇപ്പോള്‍ ബ്രാന്‍ഡുകളുടെ ഓഫറുകള്‍ തിരഞ്ഞെടുക്കാറുള്ളു. തനിക്ക് കൂടുതല്‍ തെറ്റുകളിലേക്ക് പോകാന്‍ സാധിക്കില്ല. ഇപ്പോള്‍ താന്‍ അത്തരം പരസ്യങ്ങള്‍ ചെയ്യുന്നില്ല എന്നാണ് സാമന്ത പറയുന്നത്.

”എന്റെ ഇരുപതുകളില്‍ ഞാന്‍ ഈ ഇന്‍ഡസ്ട്രിയിലേക്ക് കടന്നു വന്നപ്പോള്‍ നിങ്ങളുടെ പ്രോജക്ടുകളുടെ എണ്ണം, നിങ്ങള്‍ അംഗീകരിക്കുന്ന ബ്രാന്‍ഡുകളുടെ എണ്ണം, എത്ര ബ്രാന്‍ഡുകള്‍ അവരുടെ ഉല്‍പ്പന്നങ്ങളില്‍ നിങ്ങളുടെ മുഖം കാണാന്‍ ആഗ്രഹിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഒരു ആര്‍ട്ടിസ്റ്റിന്റെ വിജയം തീരുമാനിച്ചിരുന്നത്.”

”വലിയ മള്‍ട്ടിനാഷണല്‍ ബ്രാന്‍ഡുകളെല്ലാം എന്നെ അവരുടെ ബ്രാന്‍ഡ് അംബാസഡറായി ആഗ്രഹിച്ചതില്‍ ഞാന്‍ വളരെ സന്തോഷിച്ചു. എന്റെ ഇരുപതുകളില്‍ ഞാന്‍ എന്ത് തന്നെ കഴിച്ചാലും അതെന്നെ ബാധിക്കില്ല എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ ഇന്ന് എനിക്ക് കൂടുതല്‍ തെറ്റുകളിലേക്ക് പോകാന്‍ സാധിക്കില്ല.”

”എന്റെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ആത്മപരിശോധന നടത്താന്‍ ഞാന്‍ നിര്‍ബന്ധിതയായി. ശരിയെന്ന് തോന്നുന്നത് പിന്തുടരണമെന്ന് എനിക്കറിയാമായിരുന്നു. ഇരുപതുകളില്‍ നിങ്ങള്‍ക്ക് വളരെയധികം എനര്‍ജിയുണ്ടാവും, എല്ലാത്തരം ഭക്ഷണവും നിങ്ങള്‍ കഴിക്കും. ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യും.”

”അതെല്ലാം കുഴപ്പമില്ലെന്ന് നിങ്ങള്‍ സ്വയം കരുതുകയും ചെയ്യും. പക്ഷേ അത് അങ്ങനെയല്ലെന്ന് എന്റെ ഏറ്റവും കഠിനമായ അനുഭവങ്ങളിലൂടെയാണ് ഞാന്‍ പഠിച്ചത്. ഇപ്പോള്‍ ഞാന്‍ അത്തരം പരസ്യങ്ങള്‍ ചെയ്യുന്നില്ല” എന്നാണ് സാമന്ത പറയുന്നത്. അതേസമയം, മാ ഇന്തി ഭങ്കാരം എന്ന ചിത്രമാണ് സമാന്തയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. നടി നിര്‍മ്മിക്കുന്ന ചിത്രമാണിത്.

Latest Stories

അല്പം ഭാവന കലര്‍ത്തിയതാണ്, പോസ്റ്റല്‍ വോട്ടുകള്‍ തിരുത്തിയിട്ടില്ല; വിവാദ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

തലസ്ഥാനത്ത് യുവ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവം; പ്രതി ബെയ്ലിന്‍ ദാസ് പൊലീസ് കസ്റ്റഡിയില്‍

പാകിസ്ഥാന് പിന്തുണ നല്‍കി, ഇനി ഇന്ത്യയുടെ ഊഴം; നിലപാട് കടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, തുര്‍ക്കിയിലേക്കുള്ള യാത്രകള്‍ വ്യാപകമായി റദ്ദാക്കി ഇന്ത്യക്കാര്‍

പാകിസ്ഥാനെ പോലൊരു 'തെമ്മാടി രാഷ്ട്രത്തിന്റെ' പക്കല്‍ ആണവായുധങ്ങള്‍ സുരക്ഷിതമാണോ?; അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി പാക് ആണവായുധങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് രാജ്‌നാഥ് സിംഗ്‌

ഇന്ത്യ ഇറക്കുമതി നികുതി ഒഴിവാക്കിയെന്ന് ഡൊണാള്‍ഡ് ട്രംപ്; യുഎസ് നികുതിയില്‍ പ്രതികരിക്കാതെ കേന്ദ്ര സര്‍ക്കാര്‍

'ഡിവോഴ്‌സ് ചെയ്യാവുന്ന ഒരേയൊരു ബന്ധം ഭാര്യയും ഭർത്താവും തമ്മിലുള്ളത്, മറ്റൊരു ബന്ധവും നമുക്ക് വിച്ഛേദിക്കാനാകില്ല'; മമ്മൂട്ടി

‘ഞാൻ പാർട്ടി വക്താവല്ല, വ്യക്തിപരമായ അഭിപ്രായം പറഞ്ഞു’; കേന്ദ്രനേതൃത്വം താക്കീത് ചെയ്‌തെന്ന വാർത്ത തള്ളി ശശി തരൂർ

ക്ഷേത്രങ്ങളില്‍ ഇനിയും പാടും, അംബേദ്കര്‍ പൊളിറ്റിക്സിലാണ് താന്‍ വിശ്വസിക്കുന്നത്; ആര്‍എസ്എസ് നേതാവിന്റെ വിവാദ പ്രസംഗത്തില്‍ പ്രതികരിച്ച് വേടന്‍

INDIAN CRICKET: ധോണിയുടെ അന്നത്തെ പ്രവചനം കൃത്യമായി, കോഹ്‌ലിയെ ഇറക്കി വിടാൻ ഇരുന്നവരെ കണ്ടം വഴിയോടിച്ച് ഒറ്റ ഡയലോഗ്; സംഭവിച്ചത് ഇങ്ങനെ

പറഞ്ഞതില്‍ മാറ്റമൊന്നുമില്ല, ആരെയും കൊന്നിട്ടില്ല; വെളിപ്പെടുത്തലിന് പിന്നാലെ ജി സുധാകരന്റെ മൊഴിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍