'സെക്കന്‍ഡ് ഹാന്‍ഡ്, പാഴായ ജീവിതം' എന്നൊക്കെയാണ് എന്നെ കുറിച്ച് ആളുകള്‍ പറയുന്നത്: സാമന്ത

വിവാഹമോചനത്തിന് ശേഷം താന്‍ നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെ കുറിച്ച് പറഞ്ഞ് നടി സാമന്ത. തന്നെ ‘സെക്കന്‍ഡ് ഹാന്‍ഡ്’ എന്ന് ലേബല്‍ ചെയ്യപ്പെട്ടതിനെ കുറിച്ചാണ് സാമന്ത സംസാരിച്ചത്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് ഇന്ത്യന്‍ സമൂഹത്തില്‍ വ്യാപിച്ചു കിടക്കുന്ന ആഴത്തിലുള്ള പുരുഷാധിപത്യത്തെയും ലൈംഗികതയെയും സാമന്ത സംസാരിച്ചത്.

ഒരു സ്ത്രീ വിവാഹമോചനത്തിലൂടെ കടന്നുപോകുമ്പോള്‍, വളരെയധികം നാണക്കേടും അപമാനവും അഭിമുഖീകരിക്കേണ്ടി വരുന്നു. ‘സെക്കന്‍ഡ് ഹാന്‍ഡ്, ‘യൂസ്ഡ്’, ‘പാഴായ ജീവിതം’ എന്നിങ്ങനെ ഒരുപാട് കമന്റുകള്‍ എനിക്ക് കിട്ടാറുണ്ട്. നിങ്ങള്‍ ഒരു കോണിലേക്ക് തള്ളപ്പെടുകയാണ്, അവിടെ നിങ്ങള്‍ ഒരു കാലത്ത് വിവാഹിതയായിരുന്നു.

നിങ്ങള്‍ ഒരു പരാജയമാണെന്നൊക്കെ നിങ്ങളെ കൊണ്ട് തോന്നിപ്പിക്കും. അതിലൂടെ കടന്നുപോയ ഓരോ പെണ്‍കുട്ടിയ്ക്കും ഇതു വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഞാന്‍ ഇപ്പോള്‍ വളരെ സന്തോഷവതിയാണ്. ഞാന്‍ വളരെയധികം വളര്‍ന്നു, ഞാന്‍ അവിശ്വസനീയമായ രീതിയില്‍ ജോലി ചെയ്യുന്നു.

എന്റെ ജീവിതത്തിലെ അടുത്ത ഘട്ടത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. പലരും തീര്‍ത്തും അസത്യമായ പല കാര്യങ്ങളും എന്നെ കുറിച്ച് പറഞ്ഞു. ‘ഇതൊന്നും ശരിയല്ല, ഞാന്‍ സത്യം പറയട്ടെ’ എന്ന് പറയാന്‍ ഒരുപാട് പ്രലോഭനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വൃത്തികെട്ട കഥകളും പരമമായ നുണകളും പ്രചരിപ്പിക്കപ്പെട്ടപ്പോള്‍ സത്യം വിളിച്ചു പറയാന്‍ ശ്രമിച്ചിരരുന്നു.

എന്നെ പിന്തിരിപ്പിച്ചത് ഞാന്‍ എന്നോട് തന്നെ നടത്തിയ ആത്മഭാഷണങ്ങളാണ് എന്നാണ് സാമന്ത പറയുന്നത്. അതേസമയം, വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം 2017ലാണ് സാമന്തയും ചൈതന്യയും വിവാഹിതരാവുന്നത്. 2021ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഈ ഡിസംബറിലാണ് ശോഭിതയും ചൈതന്യയും വിവാഹിതരാകാന്‍ പോകുന്നത്.

Latest Stories

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?

'തോൽവി പഠിക്കാൻ ബിജെപി'; ഉപതിരഞ്ഞെടുപ്പിലെ പരാജയ കാരണം പഠിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകി കെ സുരേന്ദ്രൻ

ലാമിന് യമാലിന്റെ കാര്യത്തിൽ തീരുമാനമായി; ബാഴ്‌സിലോണ പരിശീലകൻ പറയുന്നത് ഇങ്ങനെ