എട്ട് മാസമായി എന്നെ മുന്നോട്ട് നയിക്കുന്നത് അവരാണ്; തകര്‍ന്ന ദാമ്പത്യത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ച് സാമന്ത

നാഗചൈതന്യയുമായുള്ള വേര്‍പിരിയില്‍ തനിക്ക് ഒരു ആഘാതവും ഉണ്ടാക്കിയിട്ടില്ലെന്ന് സാമന്ത. അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് ഒക്ടോബര്‍ 2021ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒപ്പം നിന്ന തന്റെ സുഹൃത്തുക്കളുടെ സ്‌നേഹമാണ് തന്നെ മുന്നോട്ട് നയിക്കുന്നത് എന്നാണ് സാമന്ത പറയുന്നത്.

”സ്‌നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. അതിന് ഒരു പുരുഷന്‍ സ്ത്രീയെ സ്‌നേഹിക്കണം എന്നില്ല, കഴിഞ്ഞ എട്ട് മാസമായി എനിക്ക് ഒപ്പം നിന്ന എന്റെ സുഹൃത്തുക്കളുടെ സ്‌നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. എനിക്ക് തിരിച്ചു നല്‍കാന്‍ ഏറെ സ്‌നേഹമുണ്ട്.”

”ഞാന്‍ എപ്പോഴും സ്‌നേഹിക്കപ്പെടുന്നുണ്ട്. പരാജയപ്പെട്ട ഒരു ബന്ധം എനിക്ക് നിന്ദ്യമായതോ, കയ്‌പ്പേറിയതായോ അനുഭവപ്പെട്ടിട്ടില്ല” എന്നാണ് ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാമന്ത പറയുന്നത്. അതേസമയം, മയോസൈറ്റിസ് എന്ന രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു സാമന്ത.

രോഗം ഭേദമായതിന് ശേഷമാണ് പുതിയ ചിത്രങ്ങളായ ‘ശാകുന്തളം’, ‘ഖുശി’ എന്നിവയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിലിലും ജൂണിലുമാണ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത്. അടുത്തിടെ സാമന്ത ഡേറ്റിംഗ് സംബന്ധിച്ച ചോദ്യത്തിന് ട്വിറ്ററില്‍ നല്‍കിയ മറുപടി ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒരു ആരാധകന്‍ സാമന്ത ആരോടെങ്കിലുമൊത്ത് ഡേറ്റിംഗ് നടത്തണം എന്നാണ് അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ അതിന് മറുപടിയായി ”നിങ്ങളെപ്പോലെ (ആരാധകരെ) ആരാണ് എന്നെ സ്‌നേഹിക്കുക” എന്നായിരുന്നു ലവ് ചിഹ്നത്തോടൊപ്പം സാമന്ത മറുപടി നല്‍കിയത്.

Latest Stories

പിണറായി വിജയനടക്കം ആർക്കും ഇളവ് നൽകരുത്, പ്രായപരിധി വ്യവസ്ഥ കർശനമായി നടപ്പാക്കണമെന്ന് സി.പി.എം ബംഗാൾ ഘടകം

വീട്ടിൽ നിന്ന് 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് യുവതിയുടെ പരാതി; ഒടുവിൽ വൻ ട്വിസ്റ്റ്, അറസ്റ്റിലായത് ഭർത്താവ്

IPL 2025: മോനെ സഞ്ജു, നിന്നെ കാത്തിരിക്കുന്നത് വമ്പൻ പണി; വീണ്ടും നിരാശ സമ്മാനിച്ച് സഞ്ജു സാംസൺ

IPL 2025: ഈ ചെക്കന് പകരമാണല്ലോ ദൈവമേ ഞാൻ ആ സാധനത്തിനെ ടീമിൽ എടുത്തത്; ഗോയങ്കയുടെ അവസ്ഥയെ ട്രോളി ആരാധകർ

കൊച്ചിയിലെ തൊഴിൽ പീഡന പരാതി ആസൂത്രിതം,​ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പുറത്താക്കിയ മുൻ മാനേജരെന്ന് ജീവനക്കാരന്റെ മൊഴി

ഐബി ഉദ്യോഗസ്ഥയുടെ ഗർഭഛിദ്രത്തിന് പിന്നിൽ വേറൊരു യുവതിയുടെ ഇടപെടൽ, സുകാന്തിന്റെ സുഹൃത്തായ യുവതിക്കായി അന്വേഷണം

'ഉറുമ്പുകളെ ഉള്ളിലാക്കി നെറ്റിയിലെ മുറിവ് തുന്നിക്കെട്ടി'; റാന്നി താലൂക്ക് ആശുപത്രിക്കെതിരെ പരാതി

CSK UPDATES: രാരീ രാരീരം രാരോ....ഉറക്കം വരാത്തവരും ഉറക്കം കുറവുള്ളവർക്കും ചെന്നൈ ബാറ്റിംഗ് കാണാം; സഹതാരങ്ങൾ പോലും ഗാഢനിദ്രയിലായ പ്രകടനം; ചിത്രങ്ങൾ കാണാം

വയനാട് പുനര്‍നിര്‍മ്മാണം, ജനങ്ങളുടെ ആവശ്യങ്ങളും പ്രകൃത്യാധിഷ്ഠിത വികസനവും മുഖവിലയ്‌ക്കെടുക്കാതെ അവഗണിക്കപ്പെടുമ്പോള്‍

ചൈനയുമായുള്ള കടുത്ത മത്സരം നിലനിൽക്കെ, ശ്രീലങ്കയിൽ ഊർജ്ജ കേന്ദ്രം വികസിപ്പിക്കാൻ ഇന്ത്യ